തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പില്‍ നിന്നും ഉപകരണങ്ങള്‍ കാണാതായിട്ടില്ലെന്ന്, ഉപകരണക്ഷാമമുണ്ടെന്ന് ജനങ്ങളോട് തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. ഉപകരണങ്ങള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യുന്നുണ്ട്. പതിനാല് ലക്ഷം രൂപ വിലവരുന്നതാണ് ഓസിലോസ്‌കോപ്പ്. ആ ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും അവിടെ ഉണ്ട്. ഉപകരണങ്ങള്‍ കേടാക്കിയിട്ടുമില്ല.
ഉപകരണം നഷ്ടപ്പെട്ടതായി നേരത്തെ ആരോപണം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അത് കള്ളപരാതി ആണെന്ന് തെളിഞ്ഞു. ഉപകരണങ്ങള്‍ കേടായെന്ന് വിദഗ്ധസമിതി പറയാന്‍ ഇടയില്ലെന്നും മന്ത്രി പറഞ്ഞ കാര്യത്തില്‍ അന്വേഷണം നടന്നോട്ടെയെന്നും ഡോ. ഹാരിസ് പറഞ്ഞു.
ഡോ. ഹാരിസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പില്‍ ചില ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടാക്കി എന്നും കാണാതായെന്നുമായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടെന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. ഓസിലോസ്‌കോപ്പ് ഉപകരണമാണ് കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: