ന്യൂദല്‍ഹി : യമന്‍ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍.കൂട്ടായ ശ്രമങ്ങളുടെ ഫലമായാണിത്.
വധശിക്ഷ റദ്ദാക്കിയെന്നും മോചനത്തിനായി ധാരണയായെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ ധീര്‍ ജെയ്‌സ്വാള്‍ അറിയിച്ചു.തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഏറെ നിര്‍ണായകമാണ്.കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രണ്‍ ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
യെമന്‍ തലസ്ഥാനമായ സനയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു.കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സുഹൃത്തായ സുന്നി പണ്ഡിതന്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് നേരത്തേ കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: