ന്യൂദല്‍ഹി: ഇന്ത്യയുടേത് മരിച്ച സമ്പദ് വ്യവസ്ഥയാണെന്നും ആ സമ്പദ് വ്യവസ്ഥയെ തനിക്ക് തകര്‍ക്കാനാകും എന്നും വെല്ലുവിളിച്ച ട്രംപിന് മറുപടി നല്‍കി ഇന്ത്യ. യുഎസിന്റെ എഫ് 35 എന്ന യുദ്ധവിമാനം ഇന്ത്യയ്‌ക്ക് വേണ്ടെന്ന തീരുമാനത്തിലൂടെയാണ് ഇന്ത്യ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് വെള്ളിയാഴ്ച ഇക്കാര്യം പാര്‍ലമെന്‍റില്‍ അറിയിച്ചത്. എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ യുഎസുമായി നിലവില്‍ ചര്‍ച്ചയൊന്നുമില്ലെന്നാണ് കീര്‍ത്തി വര്‍ധന്‍ സിങ്ങ് അറിയിച്ചത്.
എഫ് 35 ഇന്ത്യയ്‌ക്ക് വില്‍ക്കാന്‍ ട്രംപ് ഏറെ ആഗ്രഹിച്ചതാണ്. എട്ട് കോടി ഡോളര്‍ (697 കോടി രൂപ) മുതല്‍ 10 കോടി ഡോളര്‍ (872 കോടി രൂപ) വരെയാണ് ഒരു എഫ് 35 യുദ്ധവിമാനത്തിന്റെ വില. ഏകദേശം 36 മുതല്‍ 54 വരെ എഫ് 35 യുദ്ധജെറ്റുകള്‍ (രണ്ട് മുതല്‍ മൂന്ന് സ്ക്വാഡ്രന്‍ വരെ) വാങ്ങാന്‍ ഇന്ത്യയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു. ഏകദേശം 25000 കോടി രൂപ മുതല്‍ 47000 കോടി രൂപ വരെ ചെലവാക്കാനായിരുന്നു ഇന്ത്യ പദ്ധതിയിട്ടിരുന്നു. ഇത്രയും മികച്ച ഡീല്‍ ആണ് ട്രംപിന് നഷ്ടമായത്. ഒരു അഞ്ചാം തലമുറ യുദ്ധവിമാനമാണ് എഫ് 35. ചൈനയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ഇത്തരം ഒരു യുദ്ധവിമാനം ആവശ്യവുമായിരുന്നു. കാരണം ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു നാലാം തലമുറ യുദ്ധവിമാനം പോലും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഈയിടെയാണ് അമേരിക്കയിലെ ജനറല്‍ ഇലക്ട്രികില്‍ നിന്നും ഈയിടെ മാത്രമാണ് ലൈറ്റ് കോംബാറ്റ് യുദ്ധവിമാനം നിര്‍മ്മിക്കുന്നതിനുള്ള എഞ്ചിന്‍ എച്ച് എ എല്ലിന് ലഭിച്ചത്. അതും രണ്ട് എഫ് 404 എഞ്ചിനുകള്‍ മാത്രം. ഇത്രയും മികച്ച ഡീല്‍ ആണ് ട്രംപിന് നഷ്ടമായത്. അതായത് ഒരു വലിയ സാമ്പത്തിക തിരിച്ചടിയാണ് ട്രംപിന് ലഭിച്ചത് എന്നര്‍ത്ഥം.
എഫ് 35 വാങ്ങാന്‍ ഇന്ത്യയ്‌ക്ക് പദ്ധതിയില്ലെന്ന കാര്യം ഇന്ത്യ യുഎസിനെ അറിയിച്ചതായി ബ്ലൂം ബെര്‍ഗ് എന്ന ബിസിനസ് പത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയുധങ്ങളുടെ കാര്യത്തില്‍ ഇനി തദ്ദേശീയമായി ഉല്‍പാദിപ്പിക്കാന്‍ അനുവാദം നല്‍കുന്ന, പൂര്‍ണ്ണമായും പ്രതിരോധ സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറുള്ള ആയുധങ്ങള്‍ മാത്രമേ വിദേശ രാജ്യങ്ങളില്‍ നിന്നും വാങ്ങേണ്ടതുള്ളൂ എന്ന ഇന്ത്യയുടെ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ട്രംപുമായുള്ള ബന്ധത്തിലെ വിള്ളല്‍ ഇതിന് കാരണമായിട്ടുണ്ട്.
2025ല്‍ യുഎസ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മോദിയോട് താല്‍പര്യമെങ്കില്‍ ഇന്ത്യയ്‌ക്ക് യുഎസിന്റെ ഏറ്റവും പുതിയ യുദ്ധവിമാനമായ എഫ് 35 നല്‍കാമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ എഫ് 35 വേണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത് ഇന്ത്യയും യുഎസും തമ്മില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന യുഎസിന്റെ വിലക്കിനെ ഇന്ത്യ തള്ളിക്കളഞ്ഞതിനാല്‍ ഇന്ത്യയ്‌ക്കെതിരെ പ്രതികാരനടപടി എന്ന നിലയില്‍ 25 ശതമാനം വ്യാപാരതീരുവ ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു ട്രംപിന്റെ ഈ തീരുമാനം. ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചെമ്മീന്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടി നല്‍കുന്ന തീരുമാനമായിരുന്നു ഇത്. ഇന്ത്യയിലെ വസ്ത്രനിര്‍മ്മാണമേഖലയും പ്രതിസന്ധിയില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്.
അതേ സമയം ഇത്തരം പ്രതികാരനടപടികള്‍ കാട്ടുന്ന ട്രംപിനോടും വലിയ വിട്ടുവീഴ്ചകള്‍ വേണ്ട എന്ന നിലപാടിലാണ് ഇന്ത്യ ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിയത് തന്റെ ഇടപെടല്‍ കാരണമാണെന്ന് ട്രംപ് നുണപറഞ്ഞതിലും ഇന്ത്യയ്‌ക്ക് വലിയ പ്രതിഷേധമുണ്ട്. ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ട് തന്നെയാണ് അമേരിക്കയുടെ എഫ് 35 എന്ന യുദ്ധവിമാനം വേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: