കൊച്ചി: ലോകത്തിലെ ഏറ്റവും ചടുലമായ വാഹന വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ റെനോ ഗ്രൂപ്പ് തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ സുപ്രധാന അന്താരാഷ്‌ട്ര ഹബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചെന്നൈയിലെ തങ്ങളുടെ സംയുക്ത പ്ലാന്‍റിന്റെ (റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്- ആര്‍എന്‍എഐപിഎല്‍) നിസാന്റെ കൈവശം ശേഷിച്ചിരുന്ന 51 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കുകയും അതിന്റെ പൂര്‍ണ ഉടമസ്ഥത കൈവശമാക്കുകയും ചെയ്തു. ആര്‍എന്‍എഐപിഎല്‍ ഇപ്പോള്‍ പൂര്‍ണമായും റെനോ ഗ്രൂപ്പിന്റെ സംയോജിത സാമ്പത്തിക കണക്കുകള്‍ക്കു കീഴില്‍ വരും. റെനോ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഡിസൈന്‍ സെന്‍റര്‍ ഫ്രാന്‍സിനു പുറത്ത് ആരംഭിക്കാനുള്ള കൂടുതല്‍ വിപുലമായ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.
ഇന്ത്യയിലെ വില്‍പന വര്‍ധിപ്പിക്കാനും ഈ സുപ്രധാന വ്യവസായ ഹബ്ബില്‍ നിന്നുള്ള കയറ്റുമതി വിപുലമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഈ മാറ്റങ്ങള്‍ക്കു പിന്തുണ നല്‍കാനായി 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്റ്റെഫാന്‍ ഡെബ്ലൈസ് റെനോ ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒ ആയി ചുമതലയേല്‍ക്കും.
ഇന്ത്യയില്‍ അടിസ്ഥാനമായുള്ളതും നിസാനുമായി സഹ ഉടമസ്ഥതയിലുള്ളതുമായ മുന്‍നിര എഞ്ചിനീയറിങ് സെന്‍ററിന്റെ കഴിവുകളെ ആശ്രയിക്കാനും റെനോ ഗ്രൂപ്പ് ഉദ്ദേശിക്കുന്നു. പ്രാദേശിക, അന്താരാഷ്‌ട്ര വിപണികളിലെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ വാഹനങ്ങള്‍ വികസിപ്പിക്കാനും സ്വീകരിക്കാനും ഇതു സഹായിക്കും.
റെനോ ഗ്രൂപ്പിനെ സംബന്ധിച്ച് ഇന്ത്യ ഒരു സുപ്രധാന വിപണിയാണെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാന്‍കോയിസ് പ്രോവോസ്റ്റ് പറഞ്ഞു. തങ്ങളുടെ പ്രതിബദ്ധതയുള്ള ടീമിന്‍റേയും പങ്കാളികളുടേയും ശ്രമഫലമായി കഴിഞ്ഞ 14 വര്‍ഷത്തിലേറെയായി റെനോ ബ്രാന്‍ഡ് ശക്തമായ വേരുറപ്പിച്ചു. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ വില്‍ക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
350-ല്‍ ഏറെ വില്‍പന കേന്ദ്രങ്ങളും 450-ല്‍ ഏറെ സര്‍വീസ് പോയിന്‍റുകളുമായി റിനോ ബ്രാന്‍ഡ് ഇന്ത്യയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: