Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമകഥയുടെ ലോകപര്യടനം

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 1, 2025, 10:32 am IST
in Samskriti

മലയാളിക്ക് കിളിപ്പാട്ട് രൂപത്തില്‍ രാമകഥയുള്ളതുപോലെ ഭാരതത്തിലെ ഓരോ ജനവിഭാഗത്തിനും അവരവരുടേതായ രാമകഥകളുണ്ട്. ഭാരതത്തിലെ മാത്രമല്ല, ദക്ഷിണപൂര്‍വ്വേഷ്യയിലെ മിക്കവാറും എല്ലാ ജനവിഭാഗത്തിനുമുണ്ട് അവരുടേതായ രാമകഥ. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനസമൂഹങ്ങളെ സംബന്ധിച്ച് രാമായണം കേവലം ഒരു മതഗ്രന്ഥമോ സാഹിത്യകൃതിയോ അല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഓരോ ജനതയുടെയും സംസ്‌കാരത്തിലലിഞ്ഞു ചേര്‍ന്ന വികാരമാണ് രാമായണപുരാവൃത്തം.

1987 കാലഘട്ടത്തില്‍ നാം രാമായണത്തിന്റെ ആ മാന്ത്രികശക്തി കണ്ടറിഞ്ഞതാണ്. അന്ന് രാമാനന്ദസാഗര്‍ ചിത്രീകരിച്ച് ദുരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണം ടെലിവഷന്‍ പരമ്പരയ്‌ക്ക് ലഭിച്ചതുപോലെ ഒരു ജനപ്രിയത മറ്റൊരു ടെലിവിഷന്‍ പരമ്പരയ്‌ക്കും അതിന് മുമ്പും പിമ്പും ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ ആരംഭിച്ചിട്ടില്ലാത്ത, ടെലിവിഷന്‍ സാര്‍വ്വത്രികമായിട്ടില്ലാത്ത ആ കാലത്ത് ഇന്ത്യയിലെ എട്ടുകോടിയിലേറെ ആളുകള്‍ രാമായണപരമ്പരയുടെ സ്ഥിരം പ്രേക്ഷകരായിരുന്നത്രെ. ആഖ്യാനത്തിലും ആവിഷ്‌കരണത്തിലും വലിയ നിലവാരമൊന്നും പുലര്‍ത്താത്ത ആ പരമ്പര സമൂഹത്തിലെ എല്ലാ വിഭാഗവും ആസ്വദിച്ചതിന് പിന്നില്‍ രാമകഥയുടെ സ്വാധീനശക്തിയല്ലാതെ മറ്റൊന്നുമല്ല.

ഈ സ്വാധീനശക്തിക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നാണ് പറഞ്ഞുവരുന്നത്. അതുകൊണ്ടാണ് പലനാടുകളിലായി അതത് സമൂഹങ്ങളുടെ സ്വത്വത്തിലൂന്നിയ വിഭിന്നങ്ങളായ നൂറ് നൂറ് രാമായണങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ (ഒരു പക്ഷേ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ്) രൂപം കൊണ്ടത്. ഏഷ്യന്‍ രാജ്യങ്ങളിലെമ്പാടുമായി എത്രയെത്ര രാമായണങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പറയനാവില്ല. മൊത്തം മുന്നൂറോളം രാമായണങ്ങള്‍ എന്ന് എ.കെ. രാമാനുജനെ പോലുള്ള പണ്ഡിതന്മാര്‍ പറയുന്നു. എന്നാല്‍ പ്രാദേശിക കൂട്ടായ്‌മകള്‍ക്കിടയിലും വനവാസി വിഭാഗങ്ങള്‍ക്കിടയിലും പ്രചരിച്ച രാമകഥകളുടെ കണക്കുകൂടി എടുത്താല്‍ ഇതിലും എത്രയോ കൂടുതലായിരിക്കും രാമായണാഖ്യാനങ്ങളുടെ എണ്ണം.

സംസ്‌കൃതത്തില്‍ വാല്മീകി രാമായണം, അദ്ധ്യാത്മരാമായണം, അത്ഭുതരാമായണം, രാമാഭ്യുദയം, ആനന്ദരാമായണം തുടങ്ങിയവയ്‌ക്കു പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളിലുമുണ്ടായി നിരവധി രാമായണങ്ങള്‍. അവയില്‍ ചിലത്: രാമചരിതമാനസം (ഹിന്ദി), രാമചരിതം, രാമകഥാപ്പാട്ട്, കണ്ണശ്ശരാമായണം, അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (മലയാളം), കമ്പരാമായണം (തമിഴ്), തോരവേരാമായണം (കര്‍ണാടകം), രംഗനാഥരാമായണം, ഭാസ്‌കരരാമായണം (തെലുങ്ക്), മാധവകാളിന്ദീരാമായണം, ഗീതിരാമായണം (ആസാമീസ്), കൃത്തിവാസരാമായണം (ബംഗാളി), രാമബാലചരിതം (ഗുജറാത്തി).

ബല്‍ജിയംകാരനായ ഫാദര്‍ കാമില്‍ ബുല്‍ക്കെ (1905-1982)യുടെ ഗവേഷണമാണ് രാമായണവൈവിധ്യങ്ങളിലേക്ക് ആദ്യമായി വെളിച്ചംവീശിയത്. ക്രിസ്ത്യന്‍ മിഷണറിയായി ഇന്ത്യയിലെത്തിയ അദ്ദേഹം ഭാരതീയ സംസ്‌കാരത്തില്‍ ആകൃഷ്ടനായി സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും രാമായണത്തെ കുറിച്ചുള്ള ഗവേഷണം ആരംഭിക്കുകയുമായിരുന്നു. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ ഹിന്ദു, ബുദ്ധ, ജൈന, മുസ്‌ളീം, പാഴ്‌സി, സിഖ് മതങ്ങളിലായി ബുല്‍ക്കെ അറുപത്തിനാല് രാമായണങ്ങള്‍ കണ്ടെത്തി. അവയോരോന്നും വ്യത്യസ്തമായ ആഖ്യാനങ്ങളായിരുന്നു. കഥാപാത്രങ്ങളുടെ പേരും സ്ഥാനവുമൊക്കെ ഒന്നാണെങ്കിലും സ്വഭാവരീതികളിലും മറ്റ് ഇടപാടുകളിലും കണ്ട വൈജാത്യങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു. ‘രാമകഥ- ഉത്ഭവവും വളര്‍ച്ചയും’ എന്ന പേരിലുള്ള ബുല്‍ക്കെയുടെ ഗവേഷണ പ്രബന്ധത്തെ മുന്‍നിറുത്തി പ്രയാഗ് സര്‍വ്വകലാശാല അദ്ദേഹത്തെിന് ഡി.ഫില്‍ ബിരുദം നല്‍കി ആദരിച്ചു.

ഹിന്ദുക്കളും ബൗദ്ധരും ജൈനരുമാണ് രാമയണത്തെ വിദേശ രാജ്യങ്ങളിലേക്കെത്തിച്ചത്. ബുദ്ധമതാനുയായികളാണ് ആദ്യമായി രാമയണം വിദേശത്തെത്തിച്ചതെന്ന് കരുതപ്പെടുന്നു. ഓരോ രാജ്യത്തും ആ രാജ്യത്തെ സാംസ്‌കാരിക ധാരയ്‌ക്കനുസൃതമായ മാറ്റം രാമകഥയ്‌ക്കുണ്ടായി. ഉദാഹരണത്തിന്, സീതയെ രാമനും ലക്ഷ്മണനും ചേര്‍ന്ന് വിവാഹം ചെയ്തതായാണ് പഴയ ടര്‍ക്കിസ്ഥാന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന ഖോത്താനിലെ രാമായണത്തിലുള്ളത്. ഈ പ്രദേശത്ത് ബഹുഭര്‍തൃത്വം നിലനിന്നതിനാലാവാം രാമകഥയിലെ ഈ മാറ്റം. ഖോത്താനിലും ടിബറ്റിലും രാമകഥയെത്തിച്ചത് ബുദ്ധമതക്കാരായതിനാല്‍ അവിടങ്ങളിലെ രാമായണത്തിന് ബൗദ്ധസ്വാധീനമുണ്ട്. അതേസമയം, ഇന്‍ഡോനേഷ്യയിലെ രാമായണത്തിന് വാല്‍മീകിരാമായണം തന്നെയാണ് അടിസ്ഥാനം. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടു മുതലാണ് രാമകഥ വിദേശരാജ്യങ്ങളിലേക്ക് വ്യാപിച്ചതെന്ന് ഗവേഷകര്‍ കരുതുന്നു. രാമകഥയുടെ മൂലരൂപം ബൗദ്ധദശരഥ ജാതകത്തിലുള്ളതാണെന്ന അഭിപ്രായം ചില ഗവേഷകര്‍ ഉന്നയിക്കുന്നുണ്ട് (ഉദാഹരണം എം. വെബ്ബര്‍).

വിവിധ രാജ്യങ്ങളില്‍ ബഹുരൂപങ്ങളില്‍ അവതരിച്ച രാമകഥയുടെ ഇതിവൃത്തവൈവിധ്യം അമ്പരപ്പുളവാക്കുന്നവയാണ്. മതാതീതമായി ആ രാജ്യങ്ങളിലെ സാംസ്‌കാരികജീവിതവുമായി രാമകഥ എന്തുമാത്രം ഇഴുകിച്ചേരുന്നു എന്നും കാണാം.

Tags: RamayanamFather Camille Bulke
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം സെമിനാറില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

Spiritual

രാമരാജ്യത്തിലെ നിഗൂഢമായ ‘രാമമുദ്ര’: ശ്രീരാമന്റെ ഭരണത്തിന്റെ ഈ അത്ഭുതകരമായ ചിഹ്നത്തിന്റെ രഹസ്യം മനസ്സിലാക്കൂ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.