തൃശൂര്‍; സംന്യാസിമാരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 21 വരെ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ നടക്കുന്ന ധര്‍മ സന്ദേശയാത്രയുടെ സംസ്ഥാന കാര്യാലയം തൃശൂര്‍ പാറമേക്കാവ് പത്തായപുര ഓഡിറ്റോറിയത്തില്‍ തുറന്നു. മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.
മാതാ അമൃതാനന്ദമയീ മഠം തൃശൂര്‍ മഠാധിപതി സ്വാമി അമൃത ഗീതാനന്ദ പുരി അധ്യക്ഷനായി. പൂങ്കുന്നം വിവേകാനന്ദ വിജ്ഞാന കേന്ദ്രം അധ്യക്ഷന്‍ സ്വാമി നന്ദാത്മജാനന്ദ സ്വാഗതം പറഞ്ഞു. യോഗത്തില്‍ സ്വാമി ശുദ്ധവിഗ്രഹ സ്വരൂപ തീര്‍ത്ഥപാദര്‍, സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി രുദ്രസ്വരൂപാനന്ദ, സ്വാമി പ്രണവാനന്ദ സരസ്വതി എന്നിവര്‍ സംസാരിച്ചു.












