കൊല്ലം:ജോലിക്കു നിന്ന വീട്ടില്‍ യുവതി കുത്തേറ്റ് മരിച്ചു.സംഭവത്തില്‍ ഭര്‍ത്താവ് ജിനുവിനെ പൊലീസ് പിടികൂടി.യുവതിയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ ഇയാളെ ശൂരനാട് നിന്നാണ് പിടികൂടിയത്.
കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം.വ്യാഴാഴ്ച രാത്രിയാണ് രേവതി എന്ന യുവതി കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
















