തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് ബി.എസ്.സി. നഴ്സിംഗ് & മെഡിക്കല്‍ അലൈഡ് പ്രവേശനത്തിന് അപേക്ഷകര്‍ സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രയല്‍ അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷന്‍ രജിസ്ട്രേഷനും പുനര്‍ക്രമീകരണവും ആഗസ്റ്റ് 2 ന് വൈകിട്ട് 5 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2560361, 362, 363, 364, www.lbscentre.kerala.gov.in .
















