ആലപ്പുഴ: ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ അതുല്യകലാകാരന്‍ കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അടക്കമുളള നാടകങ്ങളില്‍ ശക്തമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ പടവലം കുട്ടന്‍പിള്ള എന്ന കഥാപാത്രത്തിലൂടെയാണ് അദ്‌ദേഹം സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. അഞ്ച് പതിറ്റാണ്ടോളം മലയാള നാടകരംഗത്ത് അദ്‌ദേഹം നിറ സാന്നിദ്ധ്യമായിരുന്നു. പവിത്രം എന്ന സീരിയലിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മിന്നാമിനുങ്ങ്, ഇന്നുമുതല്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
















