തിരുവനന്തപുരം: രണ്ടുദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വര്‍ക്കല കാപ്പില്‍ കായലില്‍ കണ്ടെത്തി. ഇടവ കാട്ടുവിള രമ്യ നിവാസില്‍ ലാലി (46) യാണ് മരിച്ചത്. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയവരാണ് കായലില്‍ മൃതദേഹം കണ്ടത്. ലാലിയുടെ വീടിന് സമീപംതന്നെയാണ് കായല്‍. പോലീസും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം കരയ്‌ക്കെത്തിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രണ്ടുദിവസം മുമ്പ് യുവതിയെ കാണാതായെന്നു കാട്ടി മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തിലെ ദുരൂഹത നീക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു കാക്കുകയാണ് പൊലീസ്. ലാലിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. മക്കള്‍: രമ്യ, രേഷ്മ, രഞ്ജിത്.
















