കോഴിക്കോട്: വടകരയില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാനിയം കടവ് ചെറുവോട്ട് മീത്തല്‍ സുരേന്ദ്രന്റെ മകന്‍ ആദിഷ് കൃഷ്ണ(17) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുതല്‍ ആദിഷിനെ കാണാതായിരുന്നു. ആദിഷിന് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും ഓഫ് ചെയ്ത നിലയില്‍ ആയിരുന്നു. വ്യാപകമായ അന്വേഷണം നടക്കുന്നതിനിടെയാണ് രാവിലെ മീന്‍ പിടിക്കാന്‍ എത്തിയവര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.
മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആദിഷ്. മാതാവ്: പ്രജില
















