Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലേഗാവ്: ചിദംബരത്തിന്റെ ചതി, ലാലുപ്രസാദിന്റെ പ്ലാൻ, സോണിയയുടെ തുണ

സോണിയ, ചിദംബരം, ലാലുപ്രസാദ് യാദവ് എന്നിവർ നടത്തിയ വൻ ഗൂഢാലോചനയാണ് തെളിഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 03:23 pm IST
in Kerala, News, India, World

 

മുംബൈ: 2008 സെപ്തംബർ 29ന് മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ ഉണ്ടായ ബോംബ് സ്‌ഫോടനക്കേസിന്റെ വിധി വന്ന് പ്രതിചേർക്കപ്പെട്ട ഏഴുപേരും കുറ്റക്കാരല്ലെന്ന് കോടതിവിധിയിലൂടെ തെളിഞ്ഞപ്പോൾ തെളിഞ്ഞ് വരുന്നത് പി ചിദംബരത്തിന്റെ ചതി. ലല്ലുപ്രസാദ് യാദവിന്റെ പ്ലാൻ, സോണിയാ ഗാന്ധിയുടെ പിന്തുണ.
2008 നവംബർ 30 നാണ് പി. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേൽക്കുന്നത്. അതുവരെ ശിവരാജ് പാട്ടീലായിരുന്നു ആഭ്യന്തമന്ത്രി. പാട്ടീലിന്റെ കാലത്ത് രാജ്യത്ത് ഒട്ടേറെ ഭീകരാക്രമണങ്ങൾ ഉണ്ടായി. പ്രധാനമന്ത്രി മൻമോഹൻസിങ് സർക്കാർ ഏറെ പ്രതിരോധത്തിലായ കാലമായിരുന്നു അത്. പ്രതിപക്ഷമായ ബിജെപിയും എൻഡിഎയും ഈ ഭീകരാക്രമണങ്ങളുടെ പേരിൽ സർക്കാരിനെയും കോൺഗ്രസ്സിനെയും രൂക്ഷമായി വിമർശിച്ചു. ആ സാഹചര്യത്തിലാണ് ധനമന്ത്രിയായിരുന്ന ചിദംബരത്തെ കേന്ദ്ര സർക്കാരിലെ രണ്ടാമനാക്കിയത്. സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള നിയമനമായിരുന്നു ഇത്. പ്രധാനമന്ത്രിയാണ് മന്ത്രിസഭയെ തീരുമാനിക്കുന്നതെന്നൊക്കെയുള്ള കീഴവഴക്കങ്ങൾ ഈ വിഷയത്തിലും തെറ്റി.
2004 ൽ അധികാരത്തിൽ വന്ന യുപിഎ സർക്കാരിൽ ആർജെഡി മുഖ്യപങ്കാളിയായിരുന്നു. കോൺഗ്രസിന്റെ രാഷ്‌ട്രീയ തന്ത്ര ഉപദേശകനായി മാറി ലാലുപ്രസാദ് യാദവ്. സോണിയാ ഗാന്ധി ലാലുവിന് ഏറെ ‘സാധ്യതകൾ’ ഉള്ള റയിൽ വകുപ്പുമന്ത്രിസ്ഥാനവും കൊടുത്തു. ബീഹാറിൽ ലാലു മുഖ്യമന്ത്രിയായിരിക്കെ നടത്തിയ കാലിത്തീറ്റ കുംഭകോണം അന്വേഷിച്ച സിബിഐ ജോയിന്റ് ഡയറക്ടർ യു.എൻ. ബിശ്വാസ് കണ്ടെത്തിയ ലാലുവിന്റെ ഒരു റയിൽവേ ബന്ധംകൂടി ഇവി െഓർമ്മിക്കണം. അന്ന് ലാലുവിന്റെ പാർട്ടി നേതാക്കൾ ബാങ്കുകളിൽനിന്ന് വായ്‌പ എടുക്കാൻ ഈടുകൊടുത്തിരുന്നത് ബീഹാറിലെ റയിൽവേ സ്‌റ്റേഷനുകളായിരുന്നു. ആ ‘അഴിമതി വീരനാണ്’ അന്ന് സോണിയ റയിൽവകുപ്പ് കൊടുത്തത്. അന്നത്തെ സോണിയ-ലാലു ലക്ഷ്യം ഗുജറാത്ത് സംഭവങ്ങളിൽ കള്ളക്കളികളിലൂടെയും ചതിയിലൂടെയും നരേന്ദ്ര മോദിയേയും അമിത് ഷായേയും പൂട്ടുകയായിരുന്നു. അങ്ങനെയാണ് 2004 ൽ റയിൽ മന്ത്രിയായപ്പോൾ ലാലു 2004 ജൂലൈ 15. ഗോധ്‌രയിൽ രാമസേവകർ തീയിൽ വെന്ത് കൊല്ലപ്പെട്ട സബർമതി എക്‌സ്പ്രസ് തീ വച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
ലാലുവിന്റെ പ്ലാനിൽ, സോണിയയുടെ തുണയിൽ, ആഭ്യന്തരമന്ത്രി ചിദംബരമാണ് മാലേഗാവ് സ്‌ഫോടനക്കേസിൽ പുതിയ ചില ‘കണ്ടെത്തലിന്’ കളമൊരുക്കിയത്.
ശിവരാജ് പാട്ടീൽ വകുപ്പുമന്ത്രിയായിരിക്കെ ഉണ്ടായ സംഭവങ്ങളിൽ, മുംബൈ ഭീകരാക്രമണക്കേസിൽ ഉൾപ്പെടെ പാകിസ്ഥാൻ പങ്കും ഭീകര ബന്ധവും ഇസ്ലാമിക സംഘടനകളിൽ ചിലതിന്റെ പങ്കും വ്യക്്തമായിരുന്നു. ഇത് യുപിഎ സർക്കാരിനെതിരേയുള്ള ജനവികാരത്തിനും ബിജെപി-എൻഡിഎ അനുകൂല രാഷ്‌ട്രീയ മാറ്റത്തിനും അവസരമൊരുക്കി. ആ സമയം അടുത്ത പൊതുതെരഞ്ഞെടുപ്പും വരികയായി. തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയായേക്കാവുന്ന ഭീകരപ്രവർത്തന വിഷയംകൊണ്ട് ബിജെപിയെ ചെറുക്കാനുള്ള പദ്ധതിയാക്കി മാലേഗാവ് സ്‌ഫോടനത്തെ മാറ്റുകയായിരുന്നു.
റംസാൻ മാസത്തിലായിരുന്നു സ്‌ഫോടനം. നവരാത്രി ഉത്സവാഘോഷം തുടങ്ങുന്നതിന്റെ തലേന്നും. സ്‌ഫോടനം ഒരു മോസ്‌കിന്റെ സമീപത്തായിരുന്നു. ഒരു മോട്ടോർ സൈക്കിളിൽ സ്‌ഫോടകവസതു കെട്ടിവെച്ചായിരുന്നു സ്‌ഫോടന പദ്ധതി.
മഹാരാഷ്‌ട്ര അക്കാലത്ത് ഭരിച്ചിരുന്നത് കോൺഗ്രസ്-എൻസിപി സർക്കാറായിരുന്നു. വിലാസ് റാവു ദേശ്മുഖിന്റെ കാലത്തായിരുന്നു മുംബൈ ഭീകരാക്രമണവും മാലേഗാവ് സംഭവവും. ദേശ്മുഖിനെ മാറ്റി അശോക് ചവാനെ 2008 ഡിസംബറിൽ കോൺഗ്രസ് അവിടെ മുഖ്യമന്ത്രിയാക്കി. അങ്ങനെ കോൺഗ്രസ് നേതാവ് ചിദംബരത്തിന്റെ നിർദേശ പ്രകാരം മുഖ്യമന്ത്രി അശോക് ചവാൻ നിയോഗിച്ച ആന്റി ടെററിസം സ്‌ക്വാഡ് (എടിഎസ്) അന്വേഷണം നടത്തി. ആസൂത്രിത പദ്ധതി പ്രകാരം കേസ് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ തലയിൽ വെച്ചുകെട്ടുകയുമായിരുന്നു.
ഇസ്ലാമിക-പാകിസ്ഥാനി ഭീകരത എന്നതിന് പകരം ‘കാവി ഭീകരത’ എന്ന പ്രയോഗവും ഉണ്ടാക്കി അതിന്റെ പ്രചാരണം നടത്തി. ആർഎസ്എസ് നേതൃത്വത്തിലുള്ളവരെ പോലും നേരിട്ട് വിളിപ്പിച്ച് ചോദ്യം ചെയ്യാൻ ലക്ഷ്യമിട്ട് കേസ് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു. അതിനകം എടിഎസ് കേസിന് നിക്ഷിപ്ത താൽപര്യത്തിലുള്ള തെളിവുകൾ തയാറാക്കുകയും ചെയ്തിരുന്നു. എടിഎസ്സാണ് സാധ്വി പ്രജ്ഞാസിങ്ങിന്റേതാണ് ബൈക്കെന്നും മേജർ പ്രസാദ് പുരോഹിത് കശ്മീരിൽനിന്ന് ആർഡിഎക്‌സ് കൊണ്ടുവന്നുവെന്നും പ്രചരിപ്പിച്ചത്.
എടിഎസ് അന്വേഷണത്തലവൻ ഹേമന്ത് കാർക്കറെ ആയിരുന്നു. സാധ്വി പ്രജ്ഞയേയും പുരോഹിതിനേയും അറസ്റ്റ് ചെയ്തു. ആരാ്യവർത്ത്, അഭിനവ് ഭാരത് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം, അവയക്ക് ആർഎസ്എസ്സുമായി ബന്ധമുണ്ട്, തുടങ്ങിയ വിഷയങ്ങളിൽ ഇല്ലാക്കഥകൾ കേസിലും വാർത്തകളിലും എടിഎസ് പ്രചരിപ്പിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സഹായിച്ചു. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എടിഎസ് ഉണ്ടാക്കിയ തെളിവുകളും നശിപ്പിച്ച രേഖകളുമെല്ലാം വിലയിരുത്തിയ എൻഐഎ കേസ് വ്യാജമാണെന്നും അന്വേഷണം ശരിയായ വഴിക്കല്ലെന്നും തിരിച്ചറിഞ്ഞു. അന്വേഷണം ഗതിമുട്ടിയപ്പോൾ വീണ്ടും കോൺഗ്രസ് നേതൃത്വത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടാകുകയായരുന്നു.
2016 ൽ എൻഐഎ കൊടുത്ത രണ്ടാം കുറ്റപത്രത്തിൽ ആർഡഎക്‌സ്, പുരോഹിത് ബന്ധം ഒക്കെ എടിഎസ്സിന്റെ സൃഷ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ആ ചാർജ് ഷീറ്റ് തള്ളി പുരോഹിതിനെയും മറ്റ് ആറുപേരെയും പ്രതിയാക്കി എൻഐഎ സ്‌പെഷൽ കോടതി 2017 ഡിസംബർ 27 ന് ഏഴുപേർ കുറ്റക്കാരാണെന്ന് വിധിച്ച് വിചാരണ നടത്തി. 2028 ഒക്‌ടോബറിൽ പ്രതികൾക്കെതിരേ കൊലക്കുറ്റവും ഭീകരപ്രവർത്തനവും കുറ്റങ്ങൾ ചുമത്തുകയായിരുന്നു.
ആ കേസിലാണ് ഇപ്പോൾ തെളിവുകൾ ഇല്ലെന്ന് കണ്ട് എൻഐഎ പ്രത്യേക കോടതി ജഡ്ജ് എ.കെ. ലഹോട്ടി ഇപ്പോൾ വിട്ടത്.
ഇതോടെ പൊളിഞ്ഞത് കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്‌ട്ര സർക്കാരിന്റെ എടിഎസ്സിനെക്കൊണ്ട്, കേന്ദ്രം ഭരിച്ച കോൺഗ്രസ്-യുപിഎ നേതാക്കളായ സോണിയ, ചിദംബരം, ലാലുപ്രസാദ് യാദവ് എന്നിവർ നടത്തിയ വൻ ഗൂഢാലോചനയാണ്. തെളിഞ്ഞത് അവരുടെ ചതിയും വഞ്ചനയും.

Tags: politicalConspiracySoniapchidambaramLaluPrasad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡൊണാള്‍ഡ് ട്രംപും സൊഹ്റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച (നടുവില്‍)
India

ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തിയത് ജനാധിപത്യത്തിന്റെ ഉദാഹരണം…കോണ്‍ഗ്രസിന് അതില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് ശശി തരൂര്‍

Kerala

രാജ്യം കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ നാടകം എന്താണെന്ന് ചോദിച്ചാല്‍ അത് നെഹ്‌റു കുടുംബത്തിന്റെ അധികാരക്കൊതി: ജേക്കബ്ബ് തോമസ്

Kerala

‘സ്വകാര്യ’മായി സോണിയയും രാഹുലും വയനാട്ടിൽ; പ്രിയങ്ക തിരികെ പോയിട്ടില്ല

India

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

India

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബം വെളുപ്പിച്ചത് 142 കോടി രൂപയുടെ കള്ളപ്പണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.