Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധർമ്മസ്ഥല വിവാദം: കുഴിയെടുത്ത മൂന്നിടങ്ങളിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 07:16 am IST
in India

മംഗളൂരു: ധർമസ്ഥലയിൽ കൂട്ട സംസ്കാരങ്ങൾ നടന്നെന്ന് വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്ത മൃതദേഹങ്ങൾ മറവുചെയ്തെന്ന് അവകാശപ്പെട്ട മൂന്നിടങ്ങളിൽ നടത്തിയ കുഴിയെടുക്കലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത് പ്രകാരം മൂന്നിടങ്ങളിൽ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തേണ്ടതായിരുന്നു.

എസ്‌ഐടി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മൂന്നാം ദിവസത്തെ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചത്. തലേന്ന് മഴയും മണലും കാരണം ഖനനം ദുഷ്കരമായ നേത്രാവതി കുളിക്കടവിൽ നിന്നാണ് കുഴിക്കാൻ തുടങ്ങിയത്. വൈകിട്ടോടെ മൂന്നിടങ്ങളിൽ ഖനനം നടത്തി. രാവിലെ 10ന് പരാതിക്കാരൻ തന്റെ അഭിഭാഷകരോടൊപ്പം ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിൽ എത്തി. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സംഘം ഖനന സ്ഥലത്തേക്ക് പോയത്.

നേരത്തെ മംഗളൂരു കദ്രിയിലെ പൊതുമരാമത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലായിരുന്നു പരാതിക്കാരനെ ചോദ്യം ചെയ്യലും തുടർ പ്രവർത്തനങ്ങളും നടത്തിയത്. ഒരിടത്ത് രണ്ട് എന്ന നിലയിൽ ഒന്നു മുതൽ മൂന്നു വരെ സ്പോട്ടുകളിൽ ആറ് മൃതദേഹങ്ങൾ, നാലിലും അഞ്ചിലുമായി ആറ് മൃതദേഹങ്ങൾ, എട്ട് ഒമ്പതിൽ ഏഴ് വരെ മൃതദേഹങ്ങൾ, 10ൽ മൂന്ന്, 11ൽ ഒമ്പത്, 12ൽ അഞ്ച് വരെ, 13ൽ എണ്ണമറ്റവ എന്നിങ്ങിനെയാണ് പരാതിക്കാരൻ എസ്ഐടിക്ക് നൽകിയ കണക്കുകൾ.

സ്പോട്ട് പതിമൂന്ന് കഴിഞ്ഞാൽ നിബിഡ വനമാണ്. ആ മേഖലയിലാണ് നൂറിലേറെ മൃതദേഹങ്ങൾ മറവുചെയ്തു എന്ന് പരാതിക്കാരൻ പറയുന്നത്.രണ്ടാമത്തെ സ്പോട്ട് മുതൽ വനം വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന ഇടങ്ങളാണ്. മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗം വനസംരക്ഷണ നിയമങ്ങളുടെ ലംഘനമാവുമെന്നതിനാൽ തൊഴിലാളികളാണ് ഇവിടെ ഖനനം നടത്തുക.

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ അനുചേത്, ജിതേന്ദ്ര കുമാർ ദയാമ, എസ്പി സൈമൺ, പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ്, ബെൽത്തങ്ങാടി തഹസിൽദാർ പൃഥ്വി സാനികൻ, കെഎംസി മംഗളൂരുവിൽ നിന്നുള്ള മെഡിക്കൽ സംഘം, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം, ഇന്ത്യൻ സൊസൈറ്റി ഓഫ് ഡൗസേഴ്‌സ് (ഐഎസ്ഡി) യിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.

 

Tags: Dharmasthala controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശശികാന്ത് സെന്തില്‍ (ഇടത്ത്) ശശികാന്ത് സെന്തില്‍ ആശുപത്രിയില്‍ കിടക്കുന്നു (നടുവില്‍) ശ്രീ അയ്യര്‍ (വലത്ത്)
India

ധര്‍മ്മസ്ഥല:ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ശശികാന്ത് സെന്തില്‍; സെന്തിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍: ശ്രീ അയ്യര്‍

ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ധര്‍മ്മസ്ഥലയെ അപമാനിച്ചുകൊണ്ടുള്ള ഗ്രാഫിക് ആര്‍ട് (വലത്ത്)
Kerala

ദേശാഭിമാനി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്..ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍….ദേശാഭിമാനിയുടെ ഭയപ്പെടുത്തുന്ന ധര്‍മ്മസ്ഥല ഗ്രാഫിക് ആര്‍ട്ട് കണ്ടോ?

മഹേഷ് തിമ്മരോടി (ഇടത്ത്)
India

ധര്‍മ്മസ്ഥലയെ അപമാനിച്ച കേസില്‍ ആദ്യ അറസ്റ്റ് ; ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റിൽ

India

ധർമ്മസ്ഥലയിൽ കാണാതായ മകൾ എന്ന പേരിൽ സുജാത ഭട്ട് നൽകിയത് 2007 ൽ മരിച്ച വാസന്തിയുടെ ചിത്രം : ഗൂഢാലോചനയ്‌ക്ക് പിന്നിൽ യൂട്യൂബർ സമീറാണെന്ന് സൂചന

India

ധര്‍മ്മസ്ഥല കേസ് ക്ഷേത്രത്തെ തകര്‍ക്കാനുള്ള വമ്പന്‍ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.