ന്യൂഡല്‍ഹി: സുപ്രീം കോടതി ഒരിക്കലും ‘ചീഫ് ജസ്റ്റിസ് കേന്ദ്രീകൃത കോടതി’ ആകരുതെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് . ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒന്നാമന്‍ മാത്രമാണെന്നും അദ്‌ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥയില്‍ ബാറിനേയും ബെഞ്ചിനേയും തുല്യ പങ്കാളികളായി താന്‍ എപ്പോഴും കണക്കാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി എല്ലാ ജഡ്ജിമാരുടെയും ബാര്‍ അംഗങ്ങളുടെയും കോടതിയായിരിക്കണം. ‘ഞാന്‍ ഒരു ജനാധിപത്യ പ്രക്രിയയില്‍ വിശ്വസിക്കുന്നു. അതിനാല്‍ തീരുമാനങ്ങളെല്ലാം മുഴുവന്‍ കോടതിയുടേതുമാണ്,’ അദ്ദേഹം പറഞ്ഞു.
















