Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് സംസ്‌കാരത്തെ: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 01:45 pm IST
in Kerala
രാജീവ് മല്‍ഹോത്ര, അരവിന്ദന്‍ നീലകണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ 'ബ്രേക്കിങ് ഇന്ത്യ: വെസ്‌റ്റേണ്‍ ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ ദ്രവിഡിയന്‍ ആന്‍ഡ് ദളിത് ഫാള്‍ട്ട്‌ലൈന്‍സ്' പുസ്തകത്തിന്റെ മലയാള പരിഭാഷ തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹരി എസ്. കര്‍ത്ത, ഡോ. ഭരത് ശ്രീനിവാസന്‍, ഡോ. ടി. പി. ശ്രീനിവാസന്‍, രാജീവ് മല്‍ഹോത്ര, ശ്രീജിത്ത് പണിക്കര്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ സമീപം

രാജീവ് മല്‍ഹോത്ര, അരവിന്ദന്‍ നീലകണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ 'ബ്രേക്കിങ് ഇന്ത്യ: വെസ്‌റ്റേണ്‍ ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ ദ്രവിഡിയന്‍ ആന്‍ഡ് ദളിത് ഫാള്‍ട്ട്‌ലൈന്‍സ്' പുസ്തകത്തിന്റെ മലയാള പരിഭാഷ തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹരി എസ്. കര്‍ത്ത, ഡോ. ഭരത് ശ്രീനിവാസന്‍, ഡോ. ടി. പി. ശ്രീനിവാസന്‍, രാജീവ് മല്‍ഹോത്ര, ശ്രീജിത്ത് പണിക്കര്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ലക്ഷ്യമിടുന്നത് നമ്മുടെ സംസ്‌കാരത്തെയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഭാരതത്തിനെതിരായ കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. ചില രാജ്യങ്ങളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. നമ്മളെ തകര്‍ക്കാനാവില്ലെന്ന് കരുതി വെറുതെയിരിക്കരുത്. എതിരായി എന്ത് ചെയ്യാമെന്നതാണ് ഓരോ ഭാരതീയനും ചിന്തിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹിന്ദു ചിന്തകനും അമേരിക്കന്‍ ഭാരതീയനുമായ രാജീവ് മല്‍ഹോത്ര, കന്യാകുമാരി സ്വദേശി അരവിന്ദന്‍ നീലകണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ‘ബ്രേക്കിങ് ഇന്ത്യ: വെസ്‌റ്റേണ്‍ ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ ദ്രവീഡിയന്‍ ആന്‍ഡ് ദളിത് ഫാള്‍ട്ട്‌ലൈന്‍സ്’ പുസ്തകത്തിന്റെ മലയാള പരിഭാഷ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധര്‍മത്തെ സംരക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. രാജ്യത്തിനു അകത്തു നിന്നും പുറത്തു നിന്നും സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സിസ്റ്റമാണ് ഇപ്പോഴും ഭാരതത്തില്‍ നിലനില്‍ക്കുന്നതെന്ന് രാജീവ് മല്‍ഹോത്ര മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കാനാണ് പലരും ശ്രമിച്ചത്. ഇപ്പോഴും രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കളുടെ ശക്തി കുറഞ്ഞിട്ടില്ല. അത് വര്‍ദ്ധിച്ചുവരുന്നതേയൂള്ളൂ.

ബ്രേക്കിങ് ഇന്ത്യ എന്ന പുസ്തകം എഴുതിയതിനെ തുടര്‍ന്ന് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അതുകൊണ്ട് താന്‍ ഭയപ്പെട്ടില്ലെന്നും കൂടുതല്‍ ഊര്‍ജ്വസ്വലനായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പുസ്തകത്തിന്റെ മലയാള പരിഭാഷയായ ‘തകര്‍ക്കപ്പെടുന്ന ഇന്ത്യ’ പ്രകാശനം ചെയ്തു.

മുന്‍ അംബാസഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ഡോ. ടി. പി.ശ്രീനിവാസന്‍, രാഷ്‌ട്രീയ നിരീക്ഷകനും സംവാദകനുമായ ശ്രീജിത്ത് പണിക്കര്‍, ഡോ. ഭരത് ശ്രീനിവാസന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഹരി എസ്. കര്‍ത്ത സ്വാഗതവും ശരത് മേനോന്‍ നന്ദിയും പറഞ്ഞു.

 

Tags: Book ReleaseGovernor Arlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

Kerala

പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചിട്ടില്ല, ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും-വി കുഞ്ഞികൃഷ്ണന്‍

Kerala

വി.കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനം; മതിയായ സുരക്ഷ ഒരുക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.