കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ എക്‌സിലെ ഓഫീഷ്യല്‍ പേജില്‍ നിന്ന് അപ്രത്യക്ഷമായി.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാര്‍ത്ത കാന്തപുരത്തിന്റെ ഓഫിസ് പുറത്തുവിട്ടതോടെ ദേശീയ മാധ്യമങ്ങള്‍ അടക്കം അത് വലിയ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചിരുന്നു. കാന്തപുരത്തിന് അഭിനന്ദനപ്രവാഹവുമുണ്ടായി. എന്നാല്‍ നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നിഷേധിച്ചതിന് പിന്നാലെയാണ് വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കാന്തപുരത്തിന്റെ ഓഫീഷ്യല്‍ പേജില്‍ നിന്നും അപ്രത്യക്ഷമായത്.
അതേസമയം എക്‌സ് പോസ്റ്റ് പിന്‍വലിച്ചത് തങ്ങളല്ലെന്നാണ് കാന്തപുരത്തിന്‌റെ ഓഫിസ് പറയുന്നത്.
















