ഇടുക്കി :ചിന്നക്കന്നാല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്‌ക്കെതിരെ ഇ ഡി അന്വേഷണം. ഇ സി ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.മാത്യു കുഴല്‍നാടനെ ഉടന്‍ ചോദ്യം ചെയ്യും.കേസില്‍ റിസോര്‍ട്ട് മുന്‍ ഉടമയെ ചോദ്യം ചെയ്തു.
50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി അന്വേഷണം.ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ മാത്യു കുഴല്‍നാടനെതിരെ നേരത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴല്‍നാടന്‍. കേസില്‍ ആകെ 21 പ്രതികളാണുള്ളത്.
ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് എഫ്‌ഐആറില്‍ ഉളളത്.2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് ഒന്നാം പ്രതി. ഇടുക്കി ചിന്നക്കനാലിലെ ‘കപ്പിത്താന്‍ റിസോര്‍ട്ട്’ പ്രവര്‍ത്തിക്കുന്ന മാത്യുക്കുഴല്‍ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുള്‍പ്പെടെ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചു എന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പ് കേസ് എടുത്തിരുന്നു
















