Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“2026ൽ എൻഡിഎ കേരളത്തിൽ പ്രധാന രാഷ്‌ട്രീയ ശക്തിയാകും”: അമിത് ഷാ

പശ്ചിമ ബംഗാളിനും ത്രിപുരയ്‌ക്കും ശേഷം കേരളത്തില്‍ ഇടതുപക്ഷം ഏറ്റവും കുറഞ്ഞ സീറ്റെണ്ണത്തിലേക്ക് ചുരുങ്ങും. സ്വര്‍ണക്കള്ളക്കടത്ത് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട ഏറ്റവും വലിയ അഴിമതി- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് കാവാലം ശശികുമാറിനോടും ചീഫ് സബ് എഡിറ്റര്‍ ആര്‍. പ്രദീപിനോടും സംസാരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 06:06 am IST
in Kerala

വന്‍ ദുരന്തമായിക്കൊണ്ടിരിക്കുന്ന ലഹരിമരുന്ന് വ്യാപനം ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരിശ്രമം നടത്തുകയാണല്ലോ? ഇതുവരെയുള്ള ശ്രമഫലം എന്താണ്?
ലഹരിമുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടില്‍ സര്‍ക്കാരിന്റെ സമഗ്രപരിശ്രമം തുടരുകയാണ്. രാജ്യത്തെ ലഹരിവിരുദ്ധ പ്രവര്‍ത്തന സംവിധാനങ്ങളെ സഹകരിപ്പിച്ചും സംയോജിപ്പിച്ചും ‘എന്‍കോഡ്’ (എന്‍സിഒആര്‍ഡി) എന്നൊരു പൊതുവേദി രൂപപ്പെടുത്തിയിട്ടുണ്ട്.

ഈ സംവിധാനം വഴി നമ്മുടെ ഏജന്‍സികള്‍ ലഹരിവസ്തുക്കള്‍ വ്യാപകമായി പിടികൂടി. 2004 മുതല്‍ 2014 വരെ പിടിച്ചത് 25 ലക്ഷം കിലോ ആയിരുന്നു. 2014 മുതല്‍ ഇതുവരെ അത് ഒരു കോടി കിലോയില്‍ ഏറെയായി. പുനരുപയോഗം തടയാന്‍ 31.53 ലക്ഷം കിലോ ലഹരിവസ്തുക്കള്‍ നശിപ്പിച്ചു; യുപിഎ ഭരണകാലത്തേക്കാള്‍ പത്തിരട്ടി. ആഴക്കടലില്‍പോലും തിരച്ചില്‍ നടത്തി 16,000 കോടിരൂപ വിലവരുന്ന 19,000 കിലോ ലഹരിവസ്തുക്കള്‍ പിടിച്ചു. ‘നാശമുക്ത് ഭാരത്’ എന്ന പദ്ധതിയില്‍ എന്‍സിബി ദേശവ്യാപകമായി നടത്തിയ പരിപാടികളില്‍ ലഹരിക്കെതിരേ മൂന്നുകോടി ജനങ്ങള്‍ പ്രതിജ്ഞയെടുത്തു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് ശേഷം അതിന്റെ പ്രവര്‍ത്തകര്‍ മറ്റു വേദികളില്‍ ചേക്കേറി പ്രവര്‍ത്തനം നടത്തുന്നു. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്നുമുണ്ട്. എന്തു ചെയ്യാനാവും?
ഭീകരതയെ ഒരുതരത്തിലും പൊറുപ്പിക്കില്ല എന്നതാണ് നമ്മുടെ നിലപാട്. രാജ്യവ്യാപകമായി പിഎഫ്‌ഐ നിരോധിക്കുകയും ആ ദിവസം തന്നെ രാജ്യവ്യാപകമായി അറസ്റ്റുകള്‍ നടത്തുകയും ചെയ്ത നടപടി കാണിക്കുന്നത്, ഭീകരതയ്‌ക്കെതിരേയുള്ള സര്‍ക്കാര്‍ നീക്കം എത്രമാത്രം കൃത്യവും ദൃഢവുമാണെന്നാണ്. മോദി സര്‍ക്കാര്‍ ഇതിന് വിനിയോഗിച്ച നിയമങ്ങളും ചട്ടങ്ങളും ഏറെക്കാലമായി കേരളം ഭരിക്കുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാലത്തും നിലവിലുണ്ടായിരുന്നതാണ്. പക്ഷേ അവര്‍ ഭീകരതയ്‌ക്കെതിരേ ഈ നിയമങ്ങള്‍ ഉപയോഗിച്ചില്ല. പകരം എല്‍ഡിഎഫ്-യുഡിഎഫ് ഭരണങ്ങളില്‍ രാജ്യവിരുദ്ധ ശക്തികള്‍ സംരക്ഷണം അനുഭവിച്ചുകൊണ്ടേയിരുന്നു. എന്തുകൊണ്ട് ജനങ്ങളുടെ സുരക്ഷ ഇത്രകാലം അപകടത്തിലാക്കി അവര്‍ നിഷ്‌ക്രിയരായി ഇരുന്നുവെന്ന കാര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഉത്തരം പറയണം. അതേസമയം, ഭീകരരെയും അവരെ സഹായിക്കുന്നവരെയും അവരുടെ ഏത് ശ്രമങ്ങളേയും നിയമത്തിന്റെ പരിധിയില്‍നിന്ന്, ഉരുക്കുമുഷ്ടികള്‍കൊണ്ട് മോദിസര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്നത് ഉറപ്പാണ്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഉരസല്‍ പല ദക്ഷിണ സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കുന്നു. എന്താണ് പരിഹാരം?
മോദി സര്‍ക്കാര്‍, ഒരു സംസ്ഥാനത്തോടും വേര്‍തിരിവ് കാണിക്കരുതെന്ന തത്ത്വം അതികര്‍ക്കശമായി പിന്തുടരുന്നു. വികസിതഭാരതം എന്ന ലക്ഷ്യം സാധ്യമാകാന്‍ ‘ടീം ഇന്ത്യ’ യില്‍ ദക്ഷിണ സംസ്ഥാനങ്ങളുടെ പുരോഗതിയും അനിവാര്യമാണ്. 11 വര്‍ഷമായി മോദി സര്‍ക്കാര്‍ സഹകരണ ഫെഡറലിസം അടിസ്ഥാനമാക്കി സംസ്ഥാനങ്ങളുമായി ഒന്നിച്ച് വികസനത്തിന്റെ പാതയിലാണ്. മേഖലകളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ സോണല്‍ കൗണ്‍സില്‍ വേദികളുണ്ടാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 11 റീജിയണല്‍ കൗണ്‍സില്‍ യോഗങ്ങളാണ് നടത്തിയത്. മോദി സര്‍ക്കാര്‍ 29 യോഗങ്ങള്‍ നടത്തി. യുപിഎ കാലത്ത് 448 പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം കണ്ടത്. ഈ സര്‍ക്കാര്‍ 1287 പ്രശ്‌നങ്ങള്‍ പരിഹരിച്ചു. 11 വര്‍ഷത്തിനിടെ യോഗങ്ങളുടെ എണ്ണം 140% കൂടി. ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ എണ്ണം 170% കൂടി. പരിഹാരം കണ്ടതിന്റെ തോത് 81.45 ശതമാനമായി വര്‍ധിച്ചു.

കേന്ദ്രം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സഹകരിക്കുന്നില്ല, ഫെഡറലിസം തകരാറിലാക്കി എന്നൊക്കെയാണല്ലോ കേരളത്തിന്റെ വാദം?
ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ നെയ്‌തെടുത്തിട്ടുള്ള നുണയാണ്. അഴിമതിയും അക്രമങ്ങളും നിറഞ്ഞ സ്വന്തം ഭരണത്തിന്റെ വീഴ്ചകള്‍ മറയ്‌ക്കാനാണിത്. ആക്ഷേപം സത്യമാണെങ്കില്‍ എന്താണ് യുപിഎ ഭരണകാലത്തും എന്‍ഡിഎ ഭരണകാലത്തും കേന്ദ്രം കേരളത്തിന് നല്‍കിയ സഹായങ്ങളുടെ കണക്ക് പ്രസിദ്ധീകരിക്കാത്തത്?
എന്നാല്‍, മുഖ്യമന്ത്രിക്ക് വേണ്ടി ആ കണക്കുകള്‍ ഞാന്‍ പറയാം. 2004 മുതല്‍ 2014 വരെ നികുതിയിനത്തില്‍ കേരളത്തിന് കിട്ടിയത് 46,300 കോടി രൂപയാണ്. 2014 മുതല്‍ 24 വരെ, മോദിഭരണ കാലത്ത്, അത് മൂന്നിരട്ടിയായി- 1,57,017 കോടിരൂപ. കേരളത്തിന് യുപിഎ ഭരണത്തില്‍ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് ആയി കിട്ടിയത് 25,630 കോടി രൂപ. മോദി ഭരണത്തില്‍ അത് ആറിരട്ടിയായി- 1,56,214 കോടി. അങ്ങനെ ആകെ കിട്ടിയിരുന്ന 72,000 കോടി രൂപ 3.31 ലക്ഷം കോടിയായി. ഇത് നാലുമടങ്ങ് കൂടുതലാണ്. ഈ കണക്കുകള്‍ പറയും മോദി സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തില്‍ എത്രമാത്രം ശ്രദ്ധകാണിക്കുന്നുവെന്നും, കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ പിണറായി വിജയന്‍ എത്രത്തോളം നുണ പറയുന്നുണ്ടെന്നും.

ദുരന്ത നിവാരണ ഫണ്ട് നല്‍കുന്നതില്‍ കേരളത്തോട് വിവേചനം കാണിച്ചു എന്ന് അടുത്തിടെയും ആരോപണങ്ങള്‍ ഉണ്ടായി. എന്താണ് വാസ്തവം?
എനിക്ക് തോന്നുന്നു 11 വര്‍ഷം മുമ്പത്തെ ചോദ്യമാണിതെന്ന്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ അങ്ങനെയായിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം ദുരന്ത നിവാരണ നിര്‍വഹണ പദ്ധതികള്‍തന്നെ അടിമുടി മാറ്റി. അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ 1066.80 കോടി വെള്ളപ്പൊക്ക- മണ്ണിടിച്ചില്‍ ദുരന്തങ്ങള്‍ക്ക് സഹായകമായി ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, കേരളം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. 19 സംസ്ഥാനങ്ങള്‍ക്ക് 8000 കോടി രൂപ ഈ വര്‍ഷം വിതരണം ചെയ്തു. കേരളത്തിന് ദുരന്ത നിവാരണ സഹായ ഫണ്ടില്‍ ഒരു കുറവും വരുത്തിയിട്ടില്ല. 2014- 15 മുതല്‍ 2023-24 വരെയാണ് കേരളത്തിന് ഏറ്റവും കൂടുതല്‍ തുക കിട്ടിയത്, ഇതുവരെ കൈമാറിയത് 2437.85 കോടിരൂപയാണ്.

കേന്ദ്ര പദ്ധതികളില്‍ കേരളത്തിന് നല്കുന്ന പ്രാധാന്യമെന്താണെന്ന് വിശദീകരിക്കാമോ?
എല്ലാവര്‍ക്കും വികസനം എന്ന കാഴ്ചപ്പാടില്‍ കേരളത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ അവതരിപ്പിച്ചു. പിഎം കിസാന്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് 39 ലക്ഷം കര്‍ഷകര്‍ക്ക് 12,000 കോടി രൂപയുടെ സഹായം നല്‍കി. ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 39.68 ലക്ഷം വീട്ടുകാര്‍ക്ക് കുടിവെള്ളം. ആയുഷ്മാന്‍ ഭാരത് പ്രകാരം 83 ലക്ഷം പേര്‍ക്ക് ആരോഗ്യ സേവനം. 1500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍. അന്ന യോജന വഴി 1. 54 കോടി പേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം. ഉജ്വല പദ്ധതിയില്‍ നാലുലക്ഷം പേര്‍ക്ക് എല്‍പിജി കണക്ഷന്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 1.76 ലക്ഷം വീടുകള്‍. അതില്‍ 34,000 എണ്ണം ഗ്രാമങ്ങളിലും 1.42 ലക്ഷം നഗരങ്ങളിലുമാണ്. ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചത് സംസ്ഥാനത്ത് 63,300 കോടി രൂപയാണ്. ഇതെല്ലാം വ്യക്തമാക്കുന്നുണ്ട് കേരളത്തിന്റെ വികസനത്തില്‍ മോദി സര്‍ക്കാരിന്റെ പങ്ക്.
കേരളത്തില്‍ 66 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു, 58% വനിതകളാണ് ഗുണഭോക്താക്കള്‍. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയില്‍ വലിയൊരു മാറ്റം സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിനായതുകൊണ്ടാണ് മോദിയെ ജനങ്ങള്‍ സ്‌നേഹപൂര്‍വം ‘പാവങ്ങളുടെ ബന്ധു’ എന്ന് വിളിക്കുന്നത്.

കേരളം ഇപ്പോഴും ബിജെപിക്ക് നേടാനാവാത്ത സംസ്ഥാനമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ തന്ത്രമെന്താണ്?
്യൂ രാഷ്‌ട്രീയ നിരീക്ഷകര്‍ ഈ വിഷയത്തില്‍ കുറച്ചുകൂടി സൂക്ഷ്മത കാട്ടേണ്ടതുണ്ടെന്നു തോന്നുന്നു. ഈ കാലങ്ങളിലെ ബിജെപിയുടെ പ്രവര്‍ത്തനം വീക്ഷിച്ചാല്‍ അത് സ്ഥിരമായി വളരുകയാണെന്ന് കാണാം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ബിജെപിക്ക് 11% വോട്ടുനല്‍കി. 2019ല്‍ അത് 16% ആയി, 2024 ല്‍ 20% ആയി. ഇത് കാണിക്കുന്നത് സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ ഒരുപടിമാത്രം അകലെയെന്നാണ്.

തന്ത്രത്തിന്റെ കാര്യം പറഞ്ഞാല്‍, അര്‍പ്പണത്തോടെ ജനസേവനം നടത്തുന്നതല്ലാതെ മറ്റൊരു മികച്ചതന്ത്രം ഇല്ലെന്നാണ് ബിജെപിയുടെ വിശ്വാസം. കേരളത്തിലെ ജനങ്ങള്‍ക്കറിയാം, മോദി നയിക്കുന്ന ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത് അതാണെന്ന്.

അഴിമതി ഭരണക്കാരായ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഇടയില്‍ പെട്ടുകിടക്കുകയാണ് കേരള ജനത. രണ്ടുമുന്നണികളും തങ്ങളെ വഞ്ചിക്കുകയാണെന്ന് ജനങ്ങള്‍ക്കറിയാം, അതിനാല്‍ ബിജെപി അവരുടെ സ്വാഭാവിക പരിഹാരമായി മാറുന്നുണ്ട്.
അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി 21,000 സ്ഥലങ്ങളില്‍ മത്സരിക്കും. 25% വോട്ടാണ് ലക്ഷ്യമിടുന്നത്. 2026 ല്‍ എന്‍ഡിഎ കേരളത്തിലെ പ്രധാന രാഷ്‌ട്രീയ ശക്തിയായി മാറും. അതിലൂടെ വികസിത കേരളത്തിന് വഴി തെളിയും.

കേരളത്തിലെ രാഷ്‌ട്രീയ പോരാട്ടം വ്യത്യസ്തമാണെന്ന് കരുതുന്നുണ്ടോ?
2014നു മുമ്പ് മറ്റുപല സംസ്ഥാനങ്ങളിലും നിലനിന്നതിന് സമാനമായ സ്ഥിതിയാണ് ഇന്നത്തെ കേരളത്തിലുമെന്നാണ് എനിക്ക് തോന്നുന്നത്. കേരളം ഇപ്പോള്‍ ഭരിക്കുന്നത് അഴിമതി, അക്രമം, സ്വജനപക്ഷപാതം, പ്രീണനം എന്നിവയാണ്. എന്തായാലും 2026ല്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെയേ ഈ സ്ഥിതി തുടരൂ. അതോടെ അക്രമം കഴിഞ്ഞകാല കഥയാകും, അഴിമതി ഇല്ലാതാകും, യോഗ്യതയായിരിക്കും ഭരണമാനദണ്ഡം, പ്രീണനങ്ങള്‍ക്ക് പകരം എല്ലാവര്‍ക്കും തുല്യത എന്നിവ നടപ്പാകും. മോദിയുടെ മൂന്നു തത്ത്വങ്ങളായിരിക്കും പിന്തുടരുക: അഴിമതിരഹിത ഭരണം, പൊതുനയങ്ങളില്‍ വിവേചനമില്ലായ്‌മ, വികസനത്തിനായി വോട്ടുബാങ്ക് രാഷ്ടീയത്തിന് ഉപരിയായി വളരുക.

കേരള ബിജെപിയുടെ മുദ്രാവാക്യം വികസിത കേരളം എന്നതാണ്. ജനകീയ മുദ്രാവാക്യമാണോ അത്?
്യൂ ആ മുദ്രാവാക്യം കേരള ജനതയുടെ ആത്മാഭിലാഷമാണ്. കേരളഭരണത്തിലെ നഗ്നമായ അഴിമതിയില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തെക്കാള്‍ കമ്യൂണിസ്റ്റ് ഭരണത്തില്‍ പ്രാമുഖ്യം സ്വന്തം പാര്‍ട്ടി അണികളുടെ വികസനമാണ്. അതിനാല്‍ കേരള വികസനം എന്ന കാഴ്‌ച്ചപ്പാടുതന്നെ പിന്നാമ്പുറത്തായിപ്പോയി. അഴിമതിയില്‍ മുങ്ങിയ കേരള സര്‍ക്കാരിന് വികസനം മുന്‍നിര്‍ത്തിയുള്ള ലക്ഷ്യം കുറിക്കാന്‍ പോലും കഴിയില്ല. സുതാര്യ ഭരണം നടത്തുന്ന മോദിക്ക് മാത്രമേ വികസനമെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തേയും കേരളത്തേയും നയിക്കാന്‍ കഴിയൂ. രാജ്യവികസനമാണ് പ്രധാനമെന്ന് ചിന്തിക്കാന്‍ ബിജെപിക്കേ കഴിയൂ. അതിനാല്‍ കേരള ജനത വികസിത കേരളമെന്ന ലക്ഷ്യത്തില്‍ ആകൃഷ്ടരാണ്. ഈ മുദ്രാവാക്യം ജനത ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ നയിക്കുകതന്നെ ചെയ്യും.

കേരളത്തില്‍ ഇടതിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും അവര്‍ തുടച്ചുനീക്കപ്പെട്ടു. കേരളത്തില്‍ സീറ്റുകളുടെ കാര്യത്തില്‍ അവര്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റെണ്ണത്തിലേക്ക് ചുരുങ്ങും.

പിണറായി സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് താങ്കള്‍ പറയുന്നത് രാഷ്‌ട്രീയവിരോധത്തിലുള്ള ആരോപണങ്ങള്‍ മാത്രമെന്നാണല്ലോ എതിര്‍വാദം?
ഒരു കേസില്‍ കേരള ഹൈക്കോടതി തന്നെയാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ അന്വേഷണം നടത്തണമെന്ന് പറഞ്ഞത്. അതിനര്‍ത്ഥം കോടതിയും രാഷ്‌ട്രീയ വിരോധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണോ? നോക്കൂ എതിര്‍വാദവും ആരോപണവും പറഞ്ഞ് ആര്‍ക്കും വസ്തുതയെ മറയ്‌ക്കാനാവില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ കെട്ടിമറിയുകയാണ്. അവരുടെ കൊള്ളക്കണക്കുകള്‍ പൊതുവിവരങ്ങളാണ്. അത് എക്‌സാലോജിക് അഴിമതിയായാലും കോ-ഓപ്പറേറ്റീവ് ബാങ്ക് അഴിമതി, എഐ ക്യാമറ അഴിമതി, ലൈഫ് മിഷന്‍ അഴിമതി, കെ ഫോണ്‍ അഴിമതി, പിപിഇ കിറ്റ് അഴിമതി… എന്നല്ല, ഏത് പദ്ധതിയുടെ പേരുപറഞ്ഞാലും അതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഴിമതിയുടെ ആഴത്തിലുള്ള പങ്കാളിത്തം ഉണ്ടാവും. ഈ കമ്യൂണിസ്റ്റുകളാണ് പാവപ്പെട്ടവരുടെ രക്ഷകരായി പൊതുവേദിയില്‍ തിളങ്ങുന്നത്. ഒരു കേസില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗംവരെ പ്രതിസ്ഥാനത്തുണ്ട്. സ്വര്‍ണ്ണക്കടത്താണ് സര്‍ക്കാര്‍ ഉള്‍പ്പെട്ട ഏറ്റവുംവലിയ അഴിമതി. യുഡിഎഫും അഴിമതിയില്‍ മോശമല്ല. 100 കോടിയുടെ ബാര്‍ അഴിമതി, സോളാര്‍ അഴിമതി, പാലാരിവട്ടം പാലം അഴിമതി തുടങ്ങിയവ അവരുടെ ഭരണകാലത്തേതാണ്. ഈ രാഷ്‌ട്രീയ മുന്നണികള്‍ക്ക് കാടും പടപ്പുംതല്ലി അധികകാലം ജനങ്ങളെ കബളിപ്പിക്കാനാവില്ല.

2026 മാര്‍ച്ച് 31 ന് മുമ്പ് നക്‌സലിസം ഇവിടെ അവസാനിപ്പിക്കുമെന്നാണല്ലോ അങ്ങ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ എന്താണ് പുരോഗതി?
എനിക്ക് ഉറപ്പുണ്ട്, മോദി സര്‍ക്കാരിന്റെ 11 വര്‍ഷത്തെ പരിശ്രമങ്ങളുടെ ഫലമായി, 2026 മാര്‍ച്ച് 31ന് മുമ്പ് നക്‌സലിസം ഇവിടെ ഇല്ലാതാക്കാനാകുമെന്ന്. നമ്മള്‍ തന്ത്രം പ്രതിരോധത്തില്‍നിന്ന് പ്രത്യാക്രമണത്തിലേക്ക് മാറ്റി. ഫലപ്രദമായ കീഴടങ്ങല്‍ നയവും നടപ്പാക്കി. 290 നക്‌സല്‍ പ്രവര്‍ത്തകരെ നിര്‍വീര്യരാക്കി, 1090 പേരെ അറസ്റ്റ് ചെയ്തു, 881 പേര്‍ കീഴടങ്ങി. 2025ല്‍ മാത്രം 226 നക്‌സലൈറ്റുകളെ നിര്‍വീര്യരാക്കി. 2004-14 കാലത്ത് നക്‌സല്‍ ആക്രമണ സംഭവങ്ങള്‍ 16,436 ആയിരുന്നു. അത് 52% കുറഞ്ഞ്, 7856 ആയി. സുരക്ഷാസേനാംഗങ്ങളുടെ ജീവനഷ്ടം 71% കുറഞ്ഞു. നക്‌സലുകളാല്‍ കൊല്ലപ്പെടുന്ന സാധാരണക്കാര്‍ 68% ആയി കുറഞ്ഞു. 2014 ല്‍ 35 ജില്ലകള്‍ നക്‌സല്‍ ബാധിതമായിരുന്നത് ഇപ്പോള്‍ ആറായി കുറഞ്ഞു. വൈകാതെ അവയും പട്ടികയില്‍ ഇല്ലാതാകും.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഭാരതത്തിന്റെ പ്രതിച്ഛായയ്‌ക്ക് എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നത് ?
ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തോടെ ഭാരതം, ആണവ ഭീഷണിക്കുമുന്നിലും തലകുനിക്കാത്ത, ഭീകരതയ്‌ക്ക് തക്കമറുപടി കൊടുക്കുന്ന രാജ്യമെന്ന കീര്‍ത്തിനേടി.
പാകിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ പൗരന്മാരെ കൊന്നതിന്റെ പ്രതികരണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്ഥാന്റെ 100 കിലോമീറ്റര്‍ ഉള്ളില്‍ കടന്ന് 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. അത് ആദ്യമായി നമ്മള്‍ നടത്തിയ ആക്രമണമായിരുന്നു. തിരികെ ആക്രമിച്ചപ്പോള്‍ നാം രാജ്യത്തെ സംരക്ഷിക്കുക മാത്രമല്ല, അവരുടെ 11 വ്യോമതാവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. രാജ്യസുരക്ഷയും ജനസുരക്ഷയുമാണ് മോദി സര്‍ക്കാരിന് പരമപ്രധാനം. ഭീകരാക്രമണങ്ങളോട് വര്‍ദ്ധിത ശൗര്യത്തോടെ തിരിച്ചടിക്കുന്നത് മോദി സര്‍ക്കാരിന്റെ ചരിത്രമാണ്. ഉറി ആക്രമണം ഉണ്ടായപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. പുല്‍വാമാ ആക്രമണത്തോട് വ്യോമാക്രമണം നടത്തി പ്രതികരിച്ചു.

11 വര്‍ഷത്തെ മോദി ഭരണത്തിലൂടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ മാറ്റമെന്താണ്?
ഈ കാലത്തിനിടെ ഭാരതം മുമ്പില്ലാത്തവിധം പ്രശാന്തമാണ്, സാധാരണ ജനങ്ങള്‍ക്ക് ക്ഷേമവും പുരോഗതിയുമുണ്ടായ കാലമാണ്. വികസിത ഭാരതത്തിന്റെ അടിത്തറയായ വികസനത്തിന് ഉതകുന്ന പ്രവര്‍ത്തനം സര്‍വമേഖലയിലും സമഗ്രമായി അവതരിപ്പിച്ചു.
പാവപ്പെട്ടവരുടെ കാര്യത്തില്‍ ഇതുവരെ ആര്‍ക്കും സാധ്യമല്ലാത്ത പലതും നേടാനായി. 3.65 കോടി വീടുകള്‍ നിര്‍മ്മിച്ചു. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്നുയര്‍ത്തി. ആറ് ലക്ഷം ഗ്രാമങ്ങളിലായി 2.62 കോടി വീട്ടുകാര്‍ക്ക് വൈദ്യുതി നല്‍കി. 10.36 കോടി ജനങ്ങള്‍ക്ക് പാചകവാതകം ലഭ്യമാക്കി. 2029 വരെ 81.76 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ഉറപ്പാക്കി. 12.55 കോടി ശുചിമുറികള്‍ നിര്‍മ്മിച്ചു. 2025 മാര്‍ച്ച് വരെ 40 കോടി പേര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ ലഭ്യമാക്കി. 60 കോടി പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നു. ലോകത്തെ നാലാം സാമ്പത്തിക ശക്തിയായി; 2027 ല്‍ നാം മൂന്നാം ലോക സാമ്പത്തിക ശക്തിയാകും.
ഏറെ അപകടകരമായിരുന്ന മൂന്ന് പ്രദേശങ്ങളെ 11 വര്‍ഷത്തിനിടെ വരുതിയിലാക്കി. ഇതോടെ അതിക്രമങ്ങള്‍ 70% കുറഞ്ഞു. പ്രതിരോധ മേഖലയില്‍, അതിശക്തമായി പ്രതികരിക്കുന്ന കരുത്തുറ്റ രാജ്യത്തിന്റെ ഉയര്‍ച്ച ലോകംകണ്ടു. ശത്രുരാജ്യങ്ങള്‍ ‘പുതിയ ഭാരത’ത്തോട് കലഹിക്കാന്‍ ഭയക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ 11 വര്‍ഷത്തിനിടെ വന്‍ കുതിപ്പാണ്. മൂലധനച്ചെലവ് രണ്ടുലക്ഷം കോടിയില്‍നിന്ന് 11.21 ലക്ഷം കോടിയായി.

കശ്മീര്‍, പഹല്‍ഗാമിന് മുമ്പും ശേഷവും എങ്ങനെ വിലയിരുത്തുന്നു?
കശ്മീരിലെ മാറ്റങ്ങള്‍ നല്ലതാണ്. ഇനി അവിടമൊരിക്കലും പഴയപോലെ അക്രമത്തിലേക്കും അശാന്തിയിലേക്കും വീഴില്ല. പഹല്‍ഗാം കശ്മീരിന്റെ ശാന്തി തകര്‍ത്തെന്ന കാഴ്ചപ്പാട് ശരിയല്ല. കല്ലേറ് സംഭവങ്ങള്‍ 2010ല്‍ 2,654 എണ്ണമായിരുന്നത് 2024 ല്‍ പൂജ്യമായി. 35 വര്‍ഷത്തിനു ശേഷം അവിടെ സിനിമാ ശാലകള്‍ തുറന്നു. മുഹറം ഘോഷയാത്രകള്‍ 30 വര്‍ഷത്തിന്
ശേഷം നടന്നു. 2014 മുതല്‍ 25 വരെയുള്ള കാലത്ത് അക്രമ സംഭവങ്ങള്‍ 67%, സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ 42%, സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ 77% കുറഞ്ഞു. അവിടെ 12,000 കോടിരൂപയുടെ നിക്ഷേപം വന്നു. 2022ല്‍ 1.88 കോടിയായിരുന്നു വിനോദസഞ്ചാരികള്‍. ഇന്നത് 2.11 കോടിയായി. പഹല്‍ഗാമിന് ശേഷം അവര്‍ തിരികെ വരികയാണ്.

നമ്മള്‍ സാമ്പത്തിക ശക്തിയാകുന്നുവെന്ന് പറയുമ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യത്യസ്ത അഭിപ്രായവും വിമര്‍ശനവും നടത്തുകയാണല്ലോ ?
ഭാരതം ലോകത്തു നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഒരു ദശകം മുന്‍പു ചിന്തിക്കാന്‍ കഴിയുമായിരുന്നോ? മോദിജി സാമ്പത്തിക മേഖലയെ അതിവേഗ ട്രാക്കില്‍ ചേര്‍ത്തു. ഭാരതം 2 ട്രില്യണ്‍ ഡോളര്‍ രാജ്യമാകാന്‍ 67 വര്‍ഷമെടുത്തു. പക്ഷേ, മോദി ഭരണത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ത്തന്നെ നമ്മള്‍ അടുത്ത 2 ട്രില്യണ്‍ ഡോളര്‍ കടന്നു. യുപിഎ ഭരണകാലത്ത് പ്രതിശീര്‍ഷ വരുമാനം വര്‍ഷത്തില്‍ 68,000 ആയിരുന്നത് ഞങ്ങള്‍ ഇരട്ടിയാക്കി, 1,33,488 രൂപയാക്കി. നാണ്യപ്പെരുപ്പനിരക്ക് കുറച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ് 654 യുഎസ് ഡോളര്‍ ആക്കി ഇരട്ടിപ്പിച്ചു, എഫ്ഡിഐ 143% ആക്കി. പ്രതിദിനം 21 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുന്നു. മെട്രോ നിര്‍മാണം 10 വര്‍ഷത്തിനിടെ നാലുമടങ്ങാക്കി. പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി. ‘ജെഎഎം ട്രിനിറ്റി’ (ബാങ്ക് അക്കൗണ്ട്, ആധാര്‍, മൊബൈല്‍ നമ്പര്‍ ലിങ്കിങ്) സംവിധാനത്തിലൂടെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക വളര്‍ച്ചയും ഭദ്രമാക്കി, വേഗമുള്ളതാക്കി.

വിദ്യാസമ്പന്നര്‍പോലും സൈബര്‍ ചതികളില്‍ വീഴുന്ന കാലമാണിത്.സൈബര്‍ സാക്ഷരത എങ്ങനെ സാര്‍വത്രികമാക്കും. സുരക്ഷ എങ്ങനെ കുറ്റമറ്റതാക്കും?
സൈബര്‍ കുറ്റങ്ങള്‍ തടയാന്‍ ബോധവല്‍ക്കരണമാണ് മാര്‍ഗം. പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബര്‍ ഫോറന്‍സിക് ലാബ് പിന്തുണയുള്ള അന്വേഷണ സംവിധാനം സജ്ജമാക്കിക്കഴിഞ്ഞു. വ്യാജ ഇടപാടു നടത്തുന്ന അക്കൗണ്ടുകള്‍ അതിവേഗം കണ്ടെത്താനുള്ള സാങ്കേതിക സംവിധാനമായി.

ഹെല്‍പ്പ് ലൈനില്‍ (1930) പ്രതിദിനം 60,000 ഫോണ്‍വിളികള്‍ വരുന്നുണ്ട്. തട്ടിപ്പിനിരയായ 14.5 ലക്ഷം പേര്‍ക്ക് 419 ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെ 4,275 കോടി രൂപ തിരികെ നേടിക്കൊടുക്കാന്‍ കഴിഞ്ഞു. ഇതെല്ലാം വിജയഗാഥകളാണ്. സൈബര്‍ സുരക്ഷിത ഭാരതം അകലെയല്ല.

പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ വന്‍ പരിവര്‍ത്തനമെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ അവ പഴയ നിയമങ്ങള്‍തന്നെ എന്നാണല്ലോ പ്രതിപക്ഷ വാദം. എന്താണ് വിശദീകരണം?
അവരുടെ പോരായ്‌മകള്‍ മറയ്‌ക്കാനാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍. 150 വര്‍ഷത്തിന് ശേഷം, ഭരണഘടനയോട് ആഴത്തിലുള്ള ആദരവ് നിലനിര്‍ത്തി, ജനങ്ങളുടെ അവകാശവും ക്ഷേമവും മുന്‍നിര്‍ത്തി, ഭാരതീയത ഉള്‍ക്കൊണ്ട്, രാജ്യത്തെ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ കാലികമായി പരിഷ്‌കരിക്കപ്പെടുകയാണ്. നിലനിന്നിരുന്ന നിയമങ്ങള്‍ കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ പര്യാപ്തമായിരുന്നോ? ഏത് നിയമ വകുപ്പിലാണ് ഭീകരതയും സംഘടിത കുറ്റകൃത്യവും നിര്‍വചിച്ചിട്ടുണ്ടായിരുന്നത്? രാജ്യദ്രോഹത്തെ എവിടെയാണ് നിര്‍വചിച്ചിരുന്നത്? കസ്റ്റഡി മരണം സംബന്ധിച്ച് മുന്‍ നിയമത്തില്‍ എവിടെയാണ് പരാമര്‍ശം? ആള്‍ക്കൂട്ടക്കൊല? ഹാജരാകാത്തവരുടെ വിചാരണ? ഏഴുവര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെടാവുന്ന കേസില്‍ ഫോറന്‍സിക് അന്വേഷണം നിര്‍ബന്ധമാക്കല്‍ ഇതൊക്കെ മുമ്പത്തെ നിയമത്തില്‍ എവിടെയാണ്? എതിര്‍ക്കുന്നവര്‍ മറുപടി പറയുമോ?

ഇതാദ്യമായി മോദി സര്‍ക്കാര്‍ കോ-ഓപ്പറേറ്റീവ് മന്ത്രാലയം രൂപീകരിച്ചു. താങ്കള്‍ ആദ്യ മന്ത്രിയുമായി. ഇപ്പോള്‍ ദേശീയ സഹകരണ സര്‍വകലാശാലയും. ഇതിന്റെ ആവശ്യകത എന്താണ്?
11 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തില്‍നിന്ന് കരയ്‌ക്കെത്തിച്ചു. ഇപ്പോള്‍ അവര്‍ അവരുടെ നിസാര സമ്പാദ്യം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. സഹകരണ മേഖലയാണ് ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ ലക്ഷ്യം സാധിക്കാവുന്ന ഒരു വഴി. അതിനാല്‍ മോദി ഉയര്‍ത്തിയ മുദ്രാവാക്യമാണ് ‘സഹകാര്‍ സേ സമൃദ്ധി’. ഇതിനായി മോദി സര്‍ക്കാര്‍ ദേശീയതലത്തില്‍ കോ-ഓര്‍പ്പറേറ്റീവുകള്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്ട്‌സ് ലിമി., നാഷണല്‍ കോ- ഓപ്പറേറ്റീവ് ഓര്‍ഗാനിക് ലിമി., ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് എന്നിവ രൂപീകരിച്ചു. ഈ സംവിധാനത്തിന് വലിയ മാനവശേഷി വേണം. സര്‍വകലാശാല അതിന് സഹായകമാകും.

കോ-ഓപ്പറേറ്റീവ് മന്ത്രാലയം രാജ്യവ്യാപകമായി സഹകരണ സ്ഥാപനങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ഉദാഹരണത്തിന്, കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സഹകരണ വികസനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ശാക്തീകരിക്കുന്നു. 4,56,227 മത്സ്യത്തൊഴിലാളികളെ അംഗങ്ങളാക്കി 651 പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി ഒന്നിപ്പിക്കും. മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 1,80,723 സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങളുണ്ട്. കൂടാതെ എന്‍സിഡിസിയുടെ 36 കോടി രൂപ ചെലവിടുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡവലപ്‌മെന്റ് പ്ലാനിനും തുടക്കമായി. ഇതുവരെ കേരള സര്‍ക്കാരിന് 20 കോടി രൂപ നല്‍കി. എന്‍സിഡിസി 23 ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. 638 കോടിയുടെ പദ്ധതിയില്‍ 528 കോടി വിതരണം ചെയ്തുകഴിഞ്ഞു. അവിടെ തീരുന്നില്ല. ഫിഷറീസ് മേഖലയുടെ വികസനത്തിന് ബജറ്റില്‍ വലിയ തുക നീക്കിവച്ചിട്ടുണ്ട്. 1950 മുതല്‍ 2014 വരെ 3500 കോടി രൂപയാണ് ഈ മേഖലയ്‌ക്ക് അനുവദിച്ചത്. മോദി സര്‍ക്കാര്‍ വന്നശേഷം 2014 മുതല്‍ 2023 വരെ 6400 കോടിരൂപയാണ് വിനിയോഗിച്ചത്.

 

Tags: amit-shahNDAmain political forceKerala in 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

‘മുന്നണി’കൾ രണ്ടും ആഭ്യന്തര പ്രശ്‌നങ്ങളിൽ, ‘സഖ്യം’ പ്രചാരണത്തിൽ മുന്നേറുന്നു

Kerala

ഏറ്റുമാനൂരില്‍ മാറ്റത്തിന്റെ മണിമുഴക്കവുമായി വീണാ നായര്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.