Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം കമ്മീഷൻ ആയി മാറി; വാർഡ് വിഭജനം രാഷ്‌ട്രീയ ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ: പി.കെ. കൃഷ്ണദാസ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഗൂഢാലോചന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 04:53 pm IST
in Kerala

തിരുവനന്തപുരം: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫും സിപിഎമ്മും തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ, ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്ത രീതിയിലാണ് വാർഡ് വിഭജനത്തിലും വോട്ടർ പട്ടിക തയ്യാറാക്കിയതിലും ഗുരുതരമായ കൃത്രിമം കാണിച്ചിരിക്കുന്നത്.

ഇതിനുപിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ട്. സിപിഎം ഓഫീസിൽ നിന്നും നൽകിയ രാഷ്‌ട്രീയ ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണ് വാർഡ് വിഭജനം നടപ്പിലാക്കിയിരിക്കുന്നത്. വാർഡ് വിഭജനത്തിന് നേതൃത്വം നൽകിയത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരും പ്രാദേശിക നേതാക്കളുമാണ്.

വാർഡ് വിഭജനത്തിന്റെ രൂപരേഖ തയ്യാറാക്കിയതും പാർട്ടി നേതൃത്വമാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയുമായിരുന്നു. സർവകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പുകൾ എല്ലാം പാഴായി. വോട്ടർ പട്ടികയിലെ കൃത്രിമവും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും തിരുവനന്തപുരം ഉൾപ്പെടെയുള്ള 14 ജില്ലകളിലും ഉണ്ട്.

സിപിഎമ്മിന് വിജയിക്കാൻ വേണ്ടിയുള്ളതായിരുന്നു ഈ അശാസ്ത്രീയ വാർഡ് വിഭജനം. സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുകയും എൻഡിഎയുടെ പരാജയം ഉറപ്പാക്കുകയും ചെയ്യുന്ന വിധത്തിലാണ് വിഭജനം നടത്തിയിരിക്കുന്നത്.

വാർഡ് വിഭജനം സംബന്ധിച്ച പരാതി പരിശോധിക്കാനുള്ള ഡി-ലിമിറ്റേഷൻ കമ്മിറ്റി പൂർണ്ണ പരാജയമാണ്. 5000ത്തിലധികം പരാതികൾ ഈ കമ്മിറ്റിക്ക് മുമ്പിൽ ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല. ഓരോ പരാതിയും പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കി പരിഹരിക്കേണ്ടതായിരുന്നു.

പരാതി നൽകിയവർക്ക് കമ്മിറ്റി മറുപടി നൽകണം. കമ്മിറ്റിക്ക് മുമ്പിലെത്തിയ 10% പരാതികൾ മാത്രമാണ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധിച്ചത്. അതിൽ രണ്ടുശതമാനം പരാതികൾക്ക് മാത്രമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരുശതമാനം പരാതികൾക്ക് പോലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പരാതിക്കാർക്ക് മറുപടി പോലും നൽകാത്ത അവസ്ഥയാണ്.

ജനാധിപത്യപരമായ എല്ലാ നടപടികളും കമ്മിറ്റി അട്ടിമറിച്ചു. സിപിഎമ്മിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഈ കമ്മിറ്റി പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം ആദ്യം മുതൽ അട്ടിമറിക്കപ്പെടുന്നുവെന്നു ബിജെപി ആരോപിക്കുന്നതിന് ഇതാണ് കാരണം.

പരാതി പോലും കേൾക്കാൻ കമ്മിറ്റി തയ്യാറാകുന്നില്ല. ഡി-ലിമിറ്റേഷൻ നടത്താൻ പാലിക്കേണ്ട എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് പാർട്ടി നേതൃത്വത്തിന്റെ ഇഷ്ടങ്ങൾക്ക് ഉദ്യോഗസ്ഥർ വഴങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് പരാതികൾ ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്തത്.

തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും ഈ പ്രശ്നങ്ങളുണ്ട്. മാധ്യമങ്ങൾ നിഷ്പക്ഷമായി വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയെ കുറിച്ച് അന്വേഷിക്കണം. ആവശ്യമായ എല്ലാ തെളിവുകളും ബിജെപി നൽകാൻ തയാറാണ്. ചില വാർഡുകളിൽ പതിനാറായിരത്തിലധികം വോട്ടർമാർ ഉള്ളപ്പോൾ, അതേ കോർപ്പറേഷനിലെ ചില വാർഡുകളിൽ 2500 വോട്ടർമാർ മാത്രമുണ്ടാകും. ഇത്തരത്തിലാണ് വാർഡ് വിഭജനം നടത്തിയിരിക്കുന്നത്. ഇതിന്റെ മാനദണ്ഡം എന്താണെന്ന് ചോദിച്ചാൽ, തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരം ഇല്ല.

സിപിഎമ്മിന് വിജയിക്കാനായി തയ്യാറാക്കിയ വിഭജനമാണിത്. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ ഇതുപോലൊരു തെരഞ്ഞെടുപ്പ് അട്ടിമറി ഇതിനു മുൻപ് ഉണ്ടായിട്ടില്ല.

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി ഭരിക്കുന്ന 38-ാം നമ്പർ വാർഡിന് നാലു കിലോമീറ്റർ ദൂരത്തുള്ള വോട്ടർമാരെ വരെ ഈ വാർഡിൽ ചേർത്തിട്ടുണ്ട്. ഇത് ബിജെപിയെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടാണ്. വീട് രണ്ടാം വാർഡിലും വോട്ട് നാലാം വാർഡിലുമെന്ന സ്ഥിതിയാണ് സംസ്ഥാനമൊട്ടാകെയുള്ള അവസ്ഥ.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വോട്ടർ പട്ടിക ചോർന്നിട്ടുണ്ട്. ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുൻപേ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇതിന്റെ പകർപ്പ് ലഭിച്ചിട്ടുണ്ട്. നാദാപുരത്തും ചാത്തമംഗലത്തും വോട്ടർ പട്ടിക ചോർന്നതായി തെളിവുകളുണ്ട്. ഇതെല്ലാം ഈ അട്ടിമറിയുടെ ഭാഗമാണ്.

കമ്മീഷൻ സർവകക്ഷി യോഗം വിളിച്ചപ്പോൾ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും സാങ്കേതിക പ്രശ്നങ്ങളും അക്കമിട്ട് നിരത്തി ബിജെപി പറഞ്ഞിരുന്നു. കമ്മീഷൻ അടിയന്തരമായി ഇടപെടും എന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ ഒരു ഉറപ്പും പാലിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം കമ്മീഷനായി മാറിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളുടെ ആരംഭത്തിൽ തന്നെ വമ്പൻ അട്ടിമറിയാണ് നടക്കുന്നത്. ഇതിൽ മുഖ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടി സെക്രട്ടറിക്കും പങ്കുണ്ട്.

ഇതിനേതിരെ ശക്തമായ പ്രതിഷേധ-പ്രക്ഷോഭ പരിപാടികളും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഭാരതീയ ജനതാ പാർട്ടിയുടെ തീരുമാനം. ജനാധിപത്യ കശാപ്പാണ് കേരളത്തിൽ നടക്കുന്നത്. നിയമപരമായും സുതാര്യമായും തെരഞ്ഞെടുപ്പ് നടന്നാൽ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പരാജയം ഉറപ്പാണ് എന്ന ബോധ്യത്തിലാണ് അട്ടിമറിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

ഈ ശ്രമങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടം നടത്താൻ ബിജെപി തീരുമാനിച്ചു. കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. വീഴ്ച വരുത്തിയിട്ടുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടിയുണ്ടാകണമെന്നും ബിജെപി ആവശ്യപ്പെടുന്നതായി പി.കെ. കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാക്കളായ ജെ ആർ പദ്മകുമാർ, വി വി രാജേഷ് എന്നിവരും പങ്കെടുത്തു.

Tags: bjpP.K krishnadasward divisionstate election commissionPolitical influenceCPM CommissionPolitical Map
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.