ആലപ്പുഴ : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവടിച്ച് വീട്ടിലെത്തി, സംശയം തോന്നിയ വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇവരെക്കൊണ്ട് കഞ്ചാവു ബീഡി വലിപ്പിച്ചവര്‍ അറസ്റ്റിലായി.
ആലപ്പുഴ പൂച്ചാക്കല്‍ കുളങ്ങര വെളിവീട്ടില്‍ ആദിത്യന്‍ ( 18), പാണാവളളി അടിച്ചീനികര്‍ത്തില്‍ അഭിജിത്ത് ( 25) എന്നിവരാണ് അറസ്റ്റിലായത്.
പൂച്ചാക്കല്‍ കുളങ്ങര ശക്തിമൂര്‍ത്തി അമ്പലത്തിനടുത്തുള്ള കടവില്‍ വെച്ചാണ് പ്രദേശവാസികളായ വിദ്യാര്‍ത്ഥികളെ ഇവര്‍ കഞ്ചാവു ബീഡി വലിപ്പിച്ചത്. കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം തിരക്കുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് നല്‍കിയ ആദിത്യനെയും അഭിജിത്തിനെയും പിടികൂടുകയായിരുന്നു.
















