പത്തനംതിട്ട: കോയിപ്രം നെല്ലിക്കലില്‍ പുഞ്ചയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാക്കളുടെ വള്ളം മറിഞ്ഞ് 2 പേര്‍ മരിച്ചു. ഒരാളെ കാണാതായി. കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ , നെല്ലിക്കല്‍ സ്വദേശി മിഥുന്‍ എന്നിവരാണ് മരിച്ചത്. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താനായിട്ടില്ല.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വെള്ളം കയറിക്കിടന്ന പുഞ്ചയില്‍ മൂവരും മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു . കണ്ടെടുത്ത മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. രണ്ടുപേര്‍ ബന്ധുക്കളും ഒരാള്‍ അവരുടെ സുഹൃത്തുമാണെന്നറിയുന്നു. ആര്‍ക്കും നീന്തലറിയില്ലായിരുന്നു.ദേവ് ശങ്കറിനായുള്ള തെരച്ചില്‍ ഇന്നും തുടരും.
















