തിരുവനന്തപുരം: വി. എസ് അച്യുതാനന്ദന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ ഒരു പെണ്‍കുട്ടി പറഞ്ഞുവെന്ന മുന്‍ എംപി സുരേഷ് കുറുപ്പിന്‌റെ വെളിപ്പെടുത്തല്‍ നുണയെന്ന വാദവുമായി മന്ത്രി വി ശിവന്‍കുട്ടി. ആലപ്പുഴ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും അന്ന് അങ്ങനെ ഒരു ചര്‍ച്ചയേ ഉണ്ടായിട്ടില്ലെന്നും ശിവന്‍കുട്ടി പറയുന്നു. ഒരു വനിതാ നേതാവും ഇങ്ങനെ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന എല്ലാ ബഹുമാനവും പാര്‍ട്ടിയിലുള്ള എല്ലാവരും നല്‍കിയിരുന്നു. വിഎസ് മരിച്ച ശേഷം അനാവശ്യ ചര്‍ച്ചകള്‍ നടത്തുകയാണ്.
ഇത്തത്തിലുള്ള ചര്‍ച്ചകള്‍ എന്തിനാണ് ഉണ്ടാക്കുന്നത് എന്ന് ഉണ്ടാക്കുന്നവര്‍ക്ക് മാത്രമേ അറിയുള്ളൂ. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഉത്കണ്ഠപ്പെടുന്നവരാണ് ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്നത്. പിരപ്പന്‍കോട് മുരളി പറഞ്ഞത് ശുദ്ധ നുണ. പറയാനാണെങ്കില്‍ അന്നേ പറയാമായിരുന്നു. ഇപ്പോള്‍ പറയുന്നതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.















