കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞെന്ന സുരേഷ് കുറപ്പിന്റെ വാദം തളളി ചിന്താ ജെറോം. ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വാക്ക് മാധ്യമങ്ങളുടെ സൃഷ്ടിയാണ്.പൂര്‍ണമായും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ചിന്താ ജെറോം പറഞ്ഞു.
വി എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയില്‍ ഒരു കൊച്ചുപെണ്‍കുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പ് ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഈ പരാമര്‍ശനത്തിന് പിന്നാലെയാണ് വി എസ് സമ്മേളനത്തില്‍ നിന്നും മടങ്ങിയത്.
ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന പരാമര്‍ശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ വി എസ് സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്ക് മടങ്ങി. ഇങ്ങനെയൊക്കെ ഉണ്ടായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സുരേഷ് കുറുപ്പ് ലേഖനത്തില്‍ പറയുന്നു.
വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു മുമ്പ് സുരേഷ് കുറുപ്പ്.
















