കണ്ണൂര്‍ :ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ടെന്ന് പ്രദേശവാസികള്‍.എന്നാല്‍ ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളില്‍ വെള്ളം കയറിയ പശ്ചാത്തലത്തില്‍ വനപ്രദേശത്തുള്ള ആളുകളെ മാറ്റി പാര്‍പ്പിച്ചു.
ശനിയാഴ്ച വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ആറളം പുഴയിലും ബാവലി പുഴയിലുമാണ് മലവെള്ളപ്പാച്ചില്‍ .തീര പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
പുഴകളില്‍ വളരെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്ന് പ്രദേശത്തേക്ക് വെള്ളം കയറി. മലയോര മേഖലയില്‍ അതിശക്തമായ മഴ പെയ്യുന്നുണ്ട്. പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ 13 ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
















