എല്ലാ മനുഷ്യരും പലപ്പോഴായി വലിയ സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ട് പോകാറുണ്ട്. വരുമാനവും ചെലവും വലിയ മാറ്റങ്ങൾ ഇല്ലാതെ തുടരുമ്പോൾ പോലും കൈയിൽ പണം ഇല്ലാതെയാകുന്ന അവസ്ഥയാണ് പലരും നേരിടുന്നത്. ഇത് എന്ത് കൊണ്ടാണെന്ന് പോലും തിരിച്ചറിയാൻ കഴിയാറില്ല എന്നതാണ് സത്യം. വാസ്തു പ്രകാരമുള്ള ചില ചിട്ടകൾ തെറ്റിക്കുന്നതാണ് ഈ സാമ്പത്തിക അസ്ഥിരതക്കുള്ള പ്രധാന കാരണം. വാസ്തു പ്രകാരം വീടുകളിൽ പണം സൂക്ഷിക്കുന്നതിന് ചില രീതികൾ ഉണ്ട്.
വാസ്തുശാസ്ത്രപ്രകാരം അലമാരകളും ഷെല്‍ഫുകളും സ്ഥാപിക്കുന്നതിന് പ്രത്യേക സ്ഥാനം ഉണ്ട്. ആവശ്യത്തിൽ കൂടുതൽ കബോഡുകളും ഷെല്‍ഫുകളും സ്ഥാപിച്ചു അതിൽ ഒരിക്കൽപോലും ഉപയോഗിക്കാത്ത സാധനകൾ കുത്തി നിറയ്‌ക്കുന്നത് ഭവനത്തിൽ നെഗറ്റീവ് എനർജിക്കു കാരണമാകും
ലോക്കര്‍ അല്ലെങ്കില്‍ അലമാര തെക്ക് പടിഞ്ഞാറ് ദിക്കില്‍ വേണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വടക്കു കിഴക്ക്, കിഴക്ക് എന്നീ ഭാഗങ്ങളിലും അലമാര ,കബോർഡ് എന്നിവ ക്രമീകരിക്കാതിരിക്കുക . ആവശ്യമെങ്കിൽ ഒന്ന് രണ്ടു ഷെൽഫുകൾ കിഴക്ക് ഭാഗത്തു നൽകുന്നതിൽ തെറ്റില്ല . പക്ഷെ അതിൽ സാധനങ്ങൾ കുത്തി നിറച്ചു ഭവനത്തിലേക്കുള്ള ഊർജ്ജപ്രവാഹത്തെ തടസ്സപ്പെടുത്തരുത്.
ലോക്കറിന്റെ വാതിൽ പടിഞ്ഞാറ് ദിശയിൽ നിർമ്മിക്കാൻ പാടില്ല. ഇത് പണം പുറത്തേക്ക് ഒഴുകാൻ കാരണമാകും. എന്നാൽ പണവും കാർഡുകളും എപ്പോഴും വടക്ക് ദിശയിൽ വയ്‌ക്കുക. സമ്പത്തിന്റെ ദേവനായ കുബേരന്റെ സ്ഥാനമാണ് വടക്ക്. ലോക്കര്‍വയ്‌ക്കുന്ന റൂമിന്റെ ഉയരം മറ്റു മുറികളേക്കാള്‍ കുറവാകരുത് എന്ന കാര്യവും ശ്രദ്ധിക്കണം.സധാരണഗതിയിൽ വീടിന്റെ കോണുകളിൽ പണമോ പണം വയ്‌ക്കുന്ന അലമാരകളോ സൂക്ഷിക്കുന്നത് ഉത്തമം അല്ല. കാരണം കോണുകൾ അവസാനത്തെ ആണ് സൂചിപ്പിക്കുന്നത്. എന്നാൽ ഈ ഭാഗത്തല്ലാതെ അലമാര സ്ഥാപിക്കാൻ സ്ഥലം ഇല്ലാതെ വന്നാൽ വടക്കോ കിഴക്കോ കോണുകൾ തിരഞ്ഞെടുക്കുക.
പൊതുവെ വീട്ടിലെ ഭാരം കൂടിയ വസ്തുക്കൾ തെക്ക്, പടിഞ്ഞാറ് , തെക്കുപടിഞ്ഞാറ് എന്നീ സ്ഥാനങ്ങളിൽ ക്രമീകരിക്കുന്നത് നല്ലതാണ്. അലമാരകളും കബോർഡുകളും വാസ്തു ശാസ്ത്രപ്രകാരം സ്ഥാപിച്ചാൽ മാത്രം പോരാ അതിൽ സാധനങ്ങൾ കുത്തി നിറയ്‌ക്കാതെ അടുക്കും ചിട്ടയോടെ എപ്പോഴും പരിപാലിക്കുകയും വേണം.
















