ബെംഗളൂരു : 2024 ലെ കർണാടക ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ . ഒരു തിരഞ്ഞെടുപ്പ് ഹർജിയും ഫയൽ ചെയ്യാതെ ഇപ്പോൾ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലുള്ള ഉദ്ദേശ്യമെന്താണെന്ന് കമ്മീഷൻ ചോദിച്ചു.
2024 ലെ കർണാടക ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം . എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, 2024 ലെ കർണാടക ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ആരും തന്നെ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 80 പ്രകാരം ഒരു തിരഞ്ഞെടുപ്പ് ഹർജിയും സമർപ്പിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24 പ്രകാരം കോൺഗ്രസിനോ ഏതെങ്കിലും പ്രതിനിധിക്കോ വേണ്ടി കർണാടകയിലെ വോട്ടർ പട്ടികയെക്കുറിച്ചുള്ള ഒരു അപ്പീലും ഡിഎം അല്ലെങ്കിൽ സിഇഒയ്‌ക്ക് സമർപ്പിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.ചട്ടങ്ങൾ അനുസരിച്ച്, പരാതികൾ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ 45 ദിവസത്തിനുള്ളിൽ ഹർജി സമർപ്പിക്കണം . ഇത്തരത്തിൽ നൽകിയാൽ , തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസക്തമായ വിവരങ്ങൾ സംരക്ഷിക്കും, അല്ലാത്തപക്ഷം അത് നീക്കം ചെയ്യാൻ വ്യവസ്ഥയുണ്ട്.
രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ‘അനുചിതവും ഭീഷണിപ്പെടുത്തുന്നതു’മാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശേഷിപ്പിച്ചു .
















