ന്യൂദല്‍ഹി: സ്പൈസ് ജെറ്റില്‍ നിന്നും ഉടമ അജയ് സിംഗില്‍ നിന്നും 1,323 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎഎല്‍ എയര്‍വേയ്സും മാധ്യമ വ്യവസായി കലാനിധി മാരനും സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. മെയ് 23 ലെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
മാസങ്ങളോളം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നതിനെത്തുടര്‍ന്ന് മാരനില്‍ നിന്ന് സ്‌പൈസ് ജെറ്റ് മുന്‍ ഉടമ തിരികെ വാങ്ങിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഓഹരി വാറണ്ടുകളും മുന്‍ഗണനാ ഓഹരികളും നല്‍കുന്നതിനായി സ്‌പൈസ് ജെറ്റും സിംഗും കരാര്‍ ലംഘിച്ചുവെന്ന് മാരന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാര ആവശ്യം ഉയര്‍ന്നത്.
















