തിരുവനന്തപുരം: ആംബുലന്‍സ് തടഞ്ഞതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ആദിവാസി യുവാവ് മരണമടഞ്ഞെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ വിതുര പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കമ്മീഷന്‍ അംഗം അഡ്വ. സേതു നാരായണന്‍ മരിച്ച ബിനുവിന്റെ വീട് സന്ദര്‍ശിച്ചു.
വിതുര താലൂക്ക് ആശുപത്രിയിലായിരുന്നു രോഗിയുമായെത്തിയ ആംബുലന്‍സ് ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ വൈകിയതോടെ രോഗിയായ ആദിവാസി യുവാവ് ബിനു (44) മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആംബുലന്‍സിന്റെ കാലപ്പഴക്കവും ഇന്‍ഷുറന്‍സ് തീര്‍ന്നതും ആരോപിച്ചായിരുന്നു സമരം.
















