കൊല്ലം: തിരുമുല്ലവാരത്ത് ബലിയർപ്പിക്കാനാവാതെ നിരവധി പേർ കണ്ണീരോടെ മടങ്ങി. കൂപ്പൺ വാങ്ങിയിട്ടും ബലിയർപ്പിക്കാൻ സാമഗ്രികൾ നൽകിയില്ല. ഭക്തജനങ്ങളെ റോഡിൽ വടംകെട്ടി തടഞ്ഞുവയ്‌ക്കുകയും ചെയ്തു. പുലർച്ചെയെത്തി മണിക്കൂറുകൾ കാത്തുനിന്നവർക്കാണ് ദുരനുഭവമുണ്ടായത്.
ദർപ്പണം നടത്താനാകാതെ ജനങ്ങൾ ദേവസ്വം സ്റ്റാഫിനോട് പണം തിരികെ ചോദിച്ചു. കഴിഞ്ഞവർഷവും ഇതേ അനുഭവമാണ് ഉണ്ടായതെന്ന് ഭക്തർ പ്രതികരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നാണ് ആക്ഷേപം. പിതൃതർപ്പണത്തിനുള്ള കൂപ്പണിലും തിരുമറിയെന്ന് പരാതിയുണ്ട്. 75 രൂപയുടെ കൂപ്പണിന് നൂറു രൂപ വാങ്ങുന്നതായുള്ള ആക്ഷേപങ്ങൾ ഉയർന്നു.
കഴിഞ്ഞവർഷം മുതലാണ് തിരുമുല്ലവാരത്തെ ബലിദർപ്പണം ദേവസ്വം ബോർഡ് ഏറ്റെടുത്തത്.
















