വയനാട്: വീണ്ടും കാട്ടാന ആക്രമണം. ബാവലിക്ക് സമീപം ബുധനാഴ്ച ആണ് സംഭവം.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു. ജിജീഷിനെയാണ് ആന ആക്രമിച്ചത്.
പരിക്കേറ്റ ജിജീഷിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ന് വൈകിട്ടാണ് ആക്രമണമുണ്ടായത്.















