ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ലാബില്‍ തീപിടിത്തമുണ്ടായി. ജെ ബ്ലോക്കിലെ ബാക്ടീരിയോളജിക്കല്‍ ലാബിലാണ് തീ പടര്‍ന്നത്.
ഫ്രിഡ്ജില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം.
അടുത്തുള്ള മുറികളിലേക്ക് പുക പടര്‍ന്നതോടെ ആശങ്ക കൂടി. ആലപ്പുഴയില്‍ നിന്നും അഗ്‌നി രക്ഷസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
















