തിരുവനന്തപുരം: യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. തുടര്‍
ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടി.
വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന് കാന്തപുരം കത്ത് നല്‍കി. യെമനിലെ മധ്യസ്ഥ ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
യോജിച്ച നീക്കം ഉണ്ടെങ്കിലേ മോചന ശ്രമങ്ങള്‍ വിജയിക്കൂ എന്ന് കാന്തപുരം പറഞ്ഞു. അനുബന്ധ നിയമ നടപടിക്രമങ്ങള്‍ക്ക് നയതന്ത്ര ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.യെമനില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
















