തൃശൂര്‍: കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയില്‍ ഉദുവടി -ചിറങ്കോണം ഇറക്കത്തിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, ചേലക്കര ഗവ.താലൂക്ക് ആശുപത്രി, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. തൃശൂരില്‍നിന്ന് മണ്ണാര്‍ക്കാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമലയില്‍നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. അരുവേലിക്കല്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.
മണ്ണുമാന്തി യന്ത്രവുമായി പോവുകയായിരുന്ന ലോറിയെ കെഎസ്ആര്‍ടിസി ബസ് മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
















