മുംബൈ: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ. ഹർജി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
തിങ്കളാഴ്ചയാണ് കേസിലെ 12 പ്രതികളെ വെറുതെ വിട്ടുകൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 2015ൽ വിചാരണക്കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചിരുന്നു. 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.
മുംബൈയില്‍ 187 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മഹാരാഷ്ട്ര ഭരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, തുടക്കം മുതല്ക്കേ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന്
സംശയം ഉയര്‍ന്നിരുന്നു. സാക്ഷികളെ ചോദ്യം ചെയ്യുന്നതിലും തെളിവു ശേഖരിക്കുന്നതിലും ഇവര്‍ വലിയ വീഴ്ചയാണ് വരുത്തിയത്. ഇതാണ് ഇപ്പോള്‍ ബോംബേ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതും. അന്വേഷണത്തിലും പ്രോസിക്യൂഷന്റെ വാദങ്ങളിലും എല്ലാം ഉള്ള പോരായ്മകളാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
2006 ജൂലൈ 11നാണ്, മുംബൈ ലോക്കല്‍ ട്രെയിനുകളിലായി 7 ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടന പരമ്പരയില്‍ 187 പേര് മരിച്ചു. 825 പേര്‍ക്ക് പരിക്കേറ്റു. ലഷ്ക്കര്‍ ഇ തൊയ്ബയുടെ സഹായത്തോടെ സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) നടത്തിയ ബോംബ് സ്ഫോടന പരമ്പരയായിരുന്നു ഇത്. മുംബൈ എടിഎസ് തെളിവ് ഹാജരാക്കുന്നതിലും പ്രോസിക്യൂഷന് പ്രധാന സാക്ഷികളെ വിസ്തരിക്കുന്നതില്‍ പോലും വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതികള്‍ക്ക് എതിരെ വേണ്ട മുഴുവന്‍ തെളിവുകളും ഹാജരാക്കാനും എടിഎസിന് കഴിഞ്ഞിട്ടില്ല. ചിലരുടെ കുറ്റസമ്മതങ്ങള്‍ ഉണ്ടെങ്കിലും അവ പോലും പൂര്‍ണമല്ല. ഉള്ളതു തന്നെ സത്യസന്ധവുമല്ല. പലതും അപ്പാടെയുള്ള പകര്‍ത്തലുകളാണ്. സാക്ഷികളെ കൊണ്ട് പോലീസിനു മുന്നില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയത് നാലു മാസം കഴിഞ്ഞാണ്. കോടതിയില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയത് നാലു വര്‍ഷം കഴിഞ്ഞും. ഹൈക്കോടതി വ്യക്തമാക്കി.
2015ല്‍ പ്രത്യേക മോക്ക കോടതി 5 പേര്‍ക്ക് വധശിക്ഷയും 7 േപര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളാണ് കോടതി ചൂണ്ടിക്കാട്ടിയത്.











