കൊച്ചി : പോക്‌സോ കേസ് തനിയെ വാദിച്ച് ജയിച്ച് പാസ്റ്റര്‍. തൊടുപുഴ പോക്‌സോ കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ച പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ഷിബുവിനെ ഹൈക്കോടതി ശിക്ഷ റദ്ദാക്കി വിട്ടയച്ചു. പോക്‌സോ കോടതിയുടെ ഉത്തരവുപ്രകാരമുള്ള പിഴ അടച്ചിട്ടുണ്ടെങ്കില്‍ മടക്കി നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന് തന്നോട് വിരോധമുണ്ടായിരുന്നുവെന്നും കുട്ടിയെ ഉപയോഗിച്ച് വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും ഷിബു കോടതിയില്‍ വാദിച്ചു. ഇതു വിലയിരുത്തിയ കോടതി മെഡിക്കല്‍ തെളിവുകളും പെണ്‍കുട്ടിയുടെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രോസിക്യൂഷന് കേസ് സംശയത്തിന് അതീതമായ തെളിയിക്കാനായില്ലെന്ന് കോടതി വിധിച്ചു.
2014 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ഇടുക്കിയിലെ വാടകവീട്ടില്‍ വച്ച് ഷിബു 10 വയസ്സുകാരി പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പരാതി. കേസ് തനിയെയാണ് ഷിബു വാദിച്ചത്.
















