കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച യുവതിയുടെ വാട്സ്ആപ്പ് സന്ദേശം പുറത്ത്. താന്‍ മരിക്കാന്‍ കാരണം ഭര്‍ത്താവും ഭര്‍തൃമാതാവുമാണെന്നാണ് റീമയുടെ വാട്സ്ആപ്പില്‍ നിന്നു കണ്ടെത്തിയ കുറിപ്പ്.
ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സ്‌കൂട്ടിയില്‍ കുട്ടിയുമായി വന്ന റീമ പുഴയില്‍ ചാടിയത്. കിട്ടിയെ തന്റെ ശരീരത്തില്‍ ചേര്‍ത്തു കെട്ടി പുഴയിലേക്ക് ചാടുകയായിരുന്നു റീമ.യുവതിയുടെ മൃതദേഹം കണ്ടെത്തി. മൂന്ന് വയസുള്ള കുഞ്ഞിന് വേണ്ടി തിരച്ചില്‍ പുരോഗമിക്കുന്നു.
പിണങ്ങി കഴിയുകയായിരുന്ന റീമയോട് ഇരിണാവ് സ്വദേശി ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഞായറാഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് യുവതി ജീവനൊടുക്കിയത്.
















