Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയിലെ മരണങ്ങള്‍ ചില യൂട്യൂബര്‍മാര്‍ ഊതിപ്പെരുപ്പിച്ച് ഭീതി പരത്തുന്നു; വര്‍ഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നോ എന്ന് സംശയം

കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണസംഖ്യ ഊതിപ്പെരുപ്പിച്ച് ചില യൂട്യൂബര്‍മാര്‍ കൂടുതല്‍ ഭയാനകത സൃഷ്ടിക്കുന്നതായി പരാതി. ലോറി ഡ്രൈവര്‍ മനാഫിനെപ്പോലെയുളള ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ശുചീകരണത്തൊഴിലാളികള്‍ വെളിപ്പെടുത്തി എന്ന് പറയുമ്പോള്‍ മറ്റ് ചാനലുകള്‍ നൂറിനടുത്ത് എന്നേ പറയുന്നുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 05:29 pm IST
in India
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നൂറോളം ശവങ്ങള്‍ മറവു ചെയ്തിട്ടുണ്ടെന്നും പല പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴിനല്‍കാന്‍ യുവ അഭിഭാഷകര്‍ കൊണ്ടുപോകുന്നു (വലത്ത്)

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നൂറോളം ശവങ്ങള്‍ മറവു ചെയ്തിട്ടുണ്ടെന്നും പല പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴിനല്‍കാന്‍ യുവ അഭിഭാഷകര്‍ കൊണ്ടുപോകുന്നു (വലത്ത്)

ബെംഗളൂരു:കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണസംഖ്യ ഊതിപ്പെരുപ്പിച്ച് ചില യൂട്യൂബര്‍മാര്‍ കൂടുതല്‍ ഭയാനകത സൃഷ്ടിക്കുന്നതായി പരാതി. ലോറി ഡ്രൈവര്‍ മനാഫിനെപ്പോലെയുളള ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ശുചീകരണത്തൊഴിലാളികള്‍ വെളിപ്പെടുത്തി എന്ന് പറയുമ്പോള്‍ മറ്റ് ചാനലുകള്‍ നൂറിനടുത്ത് എന്നേ പറയുന്നുള്ളൂ.

അതുപോലെ തന്നെ മറ്റ് ചില യൂട്യൂബര്‍മാര്‍ ക്ഷേത്രവളപ്പില്‍ പൂവും പ്രസാദവും തൂത്ത് കളയേണ്ട ശുചീകരണത്തൊഴിലാളിക്ക് ശവശരീരങ്ങളാണ് കുഴിച്ചിടേണ്ടി വന്നതെന്നും അത് ക്ഷേത്രവളപ്പില്‍ തന്നെയാണ് കുഴിച്ചിട്ടതെന്നും പറയുന്നു. ഇതിന് കാരണക്കാരനായി മഞ്ജുനാഥക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരിയായ പത്മഭൂഷണ്‍ വീരേന്ദ്ര ഹെഗ്ഡേയെ പല യൂട്യൂബര്‍മാരും ലക്ഷ്യംവെയ്‌ക്കുന്നതുപോലെയാണ് റിപ്പോര്‍ട്ടുകള്‍. വീരേന്ദ്ര ഹെഗ്ഡേയുടെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയാണ് ചിലര്‍. മന്‍മോഹന്‍ സിങ്ങ് ഭരിയ്‌ക്കവേ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇദ്ദേഹത്തിന് വിഭൂഷണ്‍ നല്‍കി ആദരിച്ചത്. 2015ല്‍ രാഷ്‌ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയാണ് ഇദ്ദേഹത്തിന് പത്മവിഭൂഷണ്‍ സമ്മാനിച്ചത്. അതുപോലെ വാജ് പേയി സര്‍ക്കാര്‍ 2000ല്‍ ഇദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി.

ഏകദേശം 50000 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പുണ്യസ്ഥലം കൂടിയാണ് ധര്‍മ്മസ്ഥല. ഇന്ത്യയുടെ പലഭാഗത്ത് നിന്നും ഇവിടേക്ക് തീര്‍ത്ഥാടകര്‍ എത്തുകയും ചെയ്യുന്ന സുപ്രസിദ്ധസ്ഥലം കൂടിയാണ്. മൂകാംബികയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മലയാളികള്‍ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലും ധര്‍മ്മസ്ഥലയിലും പോവുകയും പതിവാണ്.

ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി അരുണ്‍ കെ ഒരു മികച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. രണ്ടുകോടി പ്രേക്ഷകര്‍ കണ്ടു എന്ന് പ്രചരിപ്പിക്കപ്പെടുന്ന സമീര്‍ എം.ഡി.എന്ന യൂട്യൂബര്‍ സൃഷ്ടിച്ച വീഡിയോ ആയിരുന്നു
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങളും നിരവധി മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന വാര്‍ത്തയും വീണ്ടും ചൂടുള്ള ചര്‍ച്ചാവിഷയമാക്കിയത്. ഏറെ ഗവേഷണം ചെയ്ത ശേഷമാണ് സമീര്‍ ഈ വീഡിയോ യൂട്യുബില്‍ പങ്കുവെച്ചതെന്നും പറയുന്നു. പക്ഷെ ആ വീഡിയോ എഐ ചിത്രങ്ങളുടെ സഹായത്തോടെ ഊതിപ്പെരുപ്പിച്ച, വലിയ ഭീതി ഉളവാക്കുന്ന ഒരു വീഡിയോ ആണെന്നാണ് ജില്ല പൊലീസ് മേധാവി അരുണ്‍ കെ പറയുന്നത്. യഥാര്‍ത്ഥസംഭവത്തെ അതിനേക്കാള്‍ പതിന്മടങ്ങ് പെരുപ്പിച്ച് കാണിക്കുന്ന രീതിയിലായിരുന്നു സമീറിന്റെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ പേരില്‍ ഈ യൂട്യൂബ് വീഡിയോ പിന്‍വലിക്കുകയും സമീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇത്തരം ചില രീതികള്‍ കാണുമ്പോള്‍ ധര്‍മ്മസ്ഥല പ്രശ്നത്തെ വെച്ച് ചിലര്‍ മുതലെടുപ്പിന് ശ്രമിക്കുകയാണോ എന്ന സംശയവും ജനിക്കുന്നു. ഈ സംശയം ജനിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകള്‍ ദിവസേന യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബിജെപിയ്‌ക്ക് മേല്‍ക്കൈയുള്ള ഒരു സ്ഥലമാണ് ധര്‍മ്മസ്ഥല ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ല. ഇവിടെ ഇസ്ലാമിക ശക്തികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനും ശ്രമിച്ചുവരുന്ന പ്രദേശമാണ്. ഇതിന്റെ ഭാഗമായി പ്രവീണ്‍ നെട്ടാരു ഉള്‍പ്പെടെ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈ കൊലപാതകത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള സംഘങ്ങളായിരുന്നു. അവരെ എന്‍ഐഎ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനാല്‍ ധര്‍മ്മസ്ഥല കൂട്ടക്കൊലയ്‌ക്ക് പിന്നിലെ കൊലപാതകികളെ തേടുമ്പോള്‍ തന്നെ വര്‍ഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും പറയുന്നു.

സംഭവം അന്വേഷിക്കാന്‍ സത്യസന്ധരായ പൊലീസുകാരുടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഈ സംഭവത്തിന്റെ പേരില്‍ ഒരു മുതലെടുപ്പും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Veerendra HegdeVeerendra HeggadeKarnatakaDakshina KannadaDharmasthalaSameer MDDharmasthala massmurderLorry driver ManafSamir MD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

India

ആയത്തുല്ല അലി ഖമനെയിയുടെ മരണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കർണാടകയിലെ അലിപൂർ

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.