മലയാള സിനിമയുടെ സുവർണകാലത്തെ ക്ലാസിക് ചിത്രമായാണ് 1996-ൽ പുറത്തിറങ്ങിയ സല്ലാപം അറിയപ്പെടുന്നത്. ലോഹിതദാസിന്റെ തിരക്കഥയിലും സംവിധാനത്തിലും പിറന്ന ഈ ചിത്രം മഞ്ജു വാര്യർ, ദിലീപ്, മനോജ് കെ. ജയൻ, കലാഭവന്‍ മണി എന്നിവരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി. താരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം ജോൺസൺ മാസ്റ്ററിന്റെ സംഗീതവും സല്ലാപത്തെ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാക്കി നിലനിർത്തുന്നു
മഞ്ജു വാര്യർ നായികയായി അഭിനയ ജീവിതത്തിലേക്ക് കടന്ന് വന്ന ആദ്യ ചിത്രം കൂടിയാണ് മഞ്ജു വാര്യർ. രാധയായി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് മഞ്ജു വാര്യർ ചിത്രത്തില്‍ കാഴ്ചവെച്ചു. നായികയായുള്ള ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മഞ്ജു വാര്യർക്ക് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക് അവാർഡും ലഭിച്ചു. ജോൺസൺ മാസ്റ്ററിന്റെ സംഗീതവും നിരവധി പുരസ്കാരങ്ങൾ നേടി.
ഒരു പുതുമുഖ നായിക എന്നതിന്റെ പരിമിതികള്‍ ഒന്നും ഇല്ലാതെയുള്ള സല്ലാപത്തിലെ മഞ്ജു വാര്യറുടെ പ്രകടനം അതിന്റെ തീവ്രതയില്‍ എത്തിയ ഒരു നിമിഷത്തെക്കുറിച്ച് മനോജ് കെ ജയന്‍ കൈരളി ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അന്ന് ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യറുടെ ജീവന്‍ വരെ ഒരു പക്ഷെ നഷ്ടപപെട്ടേക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
സല്ലാപത്തില്‍ മഞ്ജു വാര്യർ ഞെട്ടിച്ച് കളഞ്ഞു. പുതിയൊരു കുട്ടിയായിട്ടാണ് എല്ലാവരും കണ്ടത്. കോമ്പിനേഷന്‍ സീനിലൊക്കെ വന്നപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി ഇവള്‍ ഇവിടേയൊന്നും നില്‍ക്കില്ലെന്ന്. അപാര നടിയായിരുന്നു. നായികയായുള്ള ആദ്യ ചിത്രമാണെന്ന് ആരു പറയില്ല. അത്രക്കും അസാധ്യമായ പെർഫോമന്‍സായിരുന്നു മഞ്ജു വാര്യർ കാഴ്ചവെച്ചിരുന്നത്’- മനോജ് കെ ജയന്‍ പറയുന്നു.
സല്ലാപത്തിലെ അവസാന സീനില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യർ ഇന്ന് ഉണ്ടാകുമായിരുന്നില്ല. മഞ്ജു വാര്യർ തന്നെ ഇക്കാര്യം എഴുതിയിട്ടുണ്ട്. എനിക്ക് തന്നെ അവരെ പിടിച്ചിട്ട് കിട്ടുന്നില്ല. എന്റെ ഒരു ആരോഗ്യത്തിന്റെ മുകളിലേക്ക് വരെ പോയി. ആ കഥാപാത്രം മഞ്ജുവിലേക്ക് ഒരു ബാധയായിട്ട് കൂടിയതാവാനാണ് സാധ്യത.
24 ദിവസത്തെ ഷൂട്ടിന് ശേഷമാണ് ഈ സീന്‍ എടുക്കുന്നത്. ആത്മഹത്യ എന്നുള്ളത് ഒർജിനലാകാന്‍ പറ്റില്ലാലോ. എന്നാല്‍ മഞ്ജു വന്നപ്പോള്‍ കാര്യം കൈവിട്ടു. എന്റെ കയ്യില്‍ നിന്നും ചെറുതായി ഒന്ന് വഴുതി പോയിരുന്നെങ്കില്‍ അപ്പോള്‍ ട്രെയിനിന് അടിയില്‍ പോയെനെ. ഞാന്‍ വിട്ടാല്‍ അവിടെ നില്‍ക്കണം. അതാണ് വേണ്ടത്. പക്ഷെ ഞാന്‍ വിട്ടാല്‍ കാര്യം പോക്കാണ്. അത്രയും ബലമാണ് പിടിച്ചോണ്ടിരുന്നത്.
ട്രെയിനിന് വളരെ അടുത്ത് നിന്നാണ് ഷൂട്ട് ചെയ്യുന്നത്. ആ ഷോട്ട് എന്ന് കഴിഞ്ഞ് കിട്ടിയാല്‍ മതി എന്നായിരുന്നു. ആകെ വിഷമിച്ച് തളർന്ന് പോയി. ശരിക്കും ഒരെണ്ണം കൊടുത്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു. പടത്തില്‍ ഞാന്‍ അടിക്കുന്നുണ്ട്. എന്തായാലും ആ സീന്‍ വലിയ രീതിയില്‍ മനോഹരമായി. എല്ലാവരും കൈ അടിച്ചു. കീ മാന്‍ ദിവാകരന്‍ എന്നതായികുന്നു ആ കാഥാപത്രത്തിന്റെ പേര്. കലാഭവന്‍ മണിയും ഈ ചിത്രത്തിലൂടെ ശ്രദ്ധേയനാകുന്നതെന്നും മനോജ് കെ ജയന്‍ കൂട്ടിച്ചേർക്കുന്നു.
















