ടെഹ്‌റാന്‍:വടക്കന്‍ ഇറാനിലും താജിക്കിസ്ഥാനിലും ഭൂകമ്പം. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വടക്കന്‍ ഇറാനില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും താജിക്കിസ്ഥാനില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവുമാണ് ഉണ്ടായത്.
വടക്കന്‍ ഇറാനില്‍ ഞായറാഴ്ച 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ ഭൂകമ്പ ശാസ്ത്ര കേന്ദ്രമാണ് വെളിപ്പെടുത്തിയത്. മൂന്ന് കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം അനുഭവപ്പെട്ടുവെന്ന് ഇ.എം.എസ്.സി അറിയിച്ചു.
ഞായറാഴ്ച തന്നെയാണ് താജിക്കിസ്ഥാനില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചത്. 160 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂകമ്പത്തിന്‌റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെട്ടുവെന്നും അറിയിപ്പിലുണ്ട്.















