കൊച്ചി : സ്വര്‍ണവും, വിലപിടിപ്പുള്ള ലോഹങ്ങളും തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസുകളുടെ കൃത്യത ഒരു മില്ലിഗ്രാം ആക്കണമെന്നുളള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കരുതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ .നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രതിഷേധ സമരങ്ങള്‍ നടത്തും.
രാജ്യത്തെ ലക്ഷക്കണക്കിന് ജ്വല്ലറികളില്‍ ഇപ്പോള്‍ 10 മില്ലിഗ്രാം കൃത്യതയുളള ത്രാസുകളാണ് ഉപയോഗിച്ചുവരുന്നത്. സ്വര്‍ണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തൂക്കത്തില്‍ സ്വര്‍ണം നല്‍കുകയാണ് ചെയ്തുവരുന്നത്.
പുതിയ സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്ന അതേ ഇലക്ട്രോണിക് ബാലന്‍സുകളില്‍ തന്നെയാണ് ഉപഭോക്താക്കളില്‍ നിന്നും പഴയ സ്വര്‍ണവും തിരികെ എടുക്കുന്നതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നതിന് മുമ്പായി സ്വര്‍ണ വ്യാപാര അസോസിയേഷനുകളുമായി ചര്‍ച്ച ചെയ്തിട്ടില്ല.പെട്ടെന്നൊരു തീരുമാനമെടുത്ത് ഈ മേഖലയെ ആകമാനം ആശങ്കയില്‍ ആഴ്‌ത്തരുതെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
















