ഗുവാഹത്തി : അസമിൽ കോൺഗ്രസ് നേതാവ് രാഹുലിന് കുരുക്ക് മുറുകുന്നു . ഗോൾപാറ ജില്ലയിലെ പൈകാൻ റിസർവ് വനത്തിലെ കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളില്‍ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും പങ്കുണ്ടോയെന്ന അന്വേഷത്തിലാണ് അസം പൊലീസ് . ഇരുവരെയും കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ രംഗത്ത് വന്നിരുന്നു.
ഇവരുടെ പ്രസംഗങ്ങളാണോ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും വേണ്ടിവന്നാല്‍ ഇരുവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും സമീപകാല സന്ദർശനവും പ്രസംഗവുമാണ് ഗോൾപാറ ജില്ലയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും നേരിടാൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ ഒരാൾ മരിക്കുകയും 21 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പ്രതിരോധിക്കാൻ പൊലീസിന് വെടിയുതിർക്കേണ്ടി വന്നു. ഇതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കും .’- ഹിമന്ത പറഞ്ഞു.
അസമിൽ കയ്യേറ്റം നടത്തുന്നത് ഒരു വിഭാഗത്തിൽപ്പെട്ടയാളുകളാണെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മണിപ്പൂരിൽ നിന്നുള്ള ആളുകൾ സംസ്ഥാനത്ത് ഭൂമി കൈയേറാൻ വരുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. വനഭൂമി ഉൾപ്പെടെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒഴിപ്പിക്കാൻ തന്റെ സർക്കാരിന് പ്രതിബദ്ധതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ അസമിൽ എത്തിയ രാഹുൽ തെരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞാൽ ഹിമന്ത ബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ജയിലിൽ അടയ്‌ക്കുമെന്ന പറഞ്ഞ രാഹുൽ ഇപ്പോൾ ജയിലിൽ ആകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.
















