Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ശുഭാംശു ശുക്ലയ്‌ക്ക് വേണ്ടി ചെലവഴിച്ചത് 600 കോടി രൂപയോളം….അതാണ് ആവശ്യമുള്ളിടത്ത് പണമെറിയുന്ന ഇന്ത്യയുടെ ബുദ്ധി

നമ്മുടെ നാട്ടില്‍ നിരവധി പേര്‍ ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുമ്പോള്‍ എന്തിനാണ് ഒരാളുടെ ബഹിരാകാശയാത്രയ്‌ക്ക് ഇത്രയും കോടികള്‍ പൊടിക്കുന്നത്? സാധാരണക്കാരുടെ ബുദ്ധിയില്‍ ഉദിക്കുന്ന ചോദ്യമാണിത്. പക്ഷെ ശാസ്ത്രത്തിലൂടെയാണ് ഒരു രാജ്യത്തിന് പല നിലകളില്‍ കുതിച്ച് വളരാന്‍ കഴിയൂ എന്ന് അറിയുന്ന ഭാരതം ആ വളര്‍ച്ചയ്‌ക്ക് വേണ്ടിത്തന്നെയാണ് ഈ തുക ചെലവഴിക്കുന്നത് എന്നറിയുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 12:15 am IST
in India

ന്യൂദല്‍ഹി : നമ്മുടെ നാട്ടില്‍ നിരവധി പേര്‍ ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുമ്പോള്‍ എന്തിനാണ് ഒരാളുടെ ബഹിരാകാശയാത്രയ്‌ക്ക് ഇത്രയും കോടികള്‍ പൊടിക്കുന്നത്? സാധാരണക്കാരുടെ ബുദ്ധിയില്‍ ഉദിക്കുന്ന ചോദ്യമാണിത്. പക്ഷെ ശാസ്ത്രത്തിലൂടെയാണ് ഒരു രാജ്യത്തിന് പല നിലകളില്‍ കുതിച്ച് വളരാന്‍ കഴിയൂ എന്ന് അറിയുന്ന ഭാരതം ആ വളര്‍ച്ചയ്‌ക്ക് വേണ്ടിത്തന്നെയാണ് ഈ തുക ചെലവഴിക്കുന്നത് എന്നറിയുക. അതുകൊണ്ടാണ് സമ്പന്നരായ മുസ്ലിം രാജ്യങ്ങള്‍ പലരും അവരുടെ സമ്പത്ത് തുലച്ചുകളയുമ്പോള്‍ ഇന്ന് 140 കോടി ജനങ്ങളുള്ള ഇന്ത്യ ബഹിരാകാശരംഗത്തും വ്യോമയാന രംഗത്തും മിസൈല്‍ രംഗത്തും ആണവായുധരംഗത്തും എല്ലാം വന്‍ശക്തിയായി മാറിയത് എന്നോര്‍ക്കുക.

സദ്ദാം ഹുസൈനും അമേരിക്കയും തമ്മിലുള്ള ഗള്‍ഫ് യുദ്ധകാലത്ത് മലയാളികള്‍ ചോദിച്ച ഒരു ചോദ്യം എന്തുകൊണ്ട് സദ്ദാം ഹുസൈന് ഒരു അണുബോംബുണ്ടാക്കാനായില്ല എന്നതാണ്. പത്ത് ആറ്റം ബോംബുകള്‍ ഉണ്ടാക്കാവുന്ന സമ്പത്തുള്ള ഇറാഖിന് ഒരു അണുബോംബുണ്ടാക്കാന്‍ സാധിക്കാത്തത് അവര്‍ സയന്‍സില്‍ വിശ്വസിക്കാത്തതു കൊണ്ട് ഗവേഷണ-പരീക്ഷണങ്ങളില്‍ വിശ്വസിക്കാത്തതുകൊണ്ടുമാണ്. പക്ഷെ ഭാരതത്തിന്റെ പാത വ്യത്യസ്തമാണ്. അത് പഠനത്തിനും ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സംസ്കാരമുള്ള രാഷ്‌ട്രമാണ്.

ശുഭാംശു ശുക്ലയെ പറഞ്ഞയക്കാനുള്ള സീറ്റ് എക്സിയോം 4ല്‍ ലഭിക്കുന്നതിന് 550 കോടിയോളം ചെലവാക്കി. മറ്റ് അനുബന്ധപരിശീലനങ്ങള്‍ക്ക് ചെലവാക്കിയ തുകയും കൂടി ചേര്‍ത്താല്‍ 600 കോടിയോളമായി. ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് ഇന്ത്യ ചെലവഴിച്ചത് 615 കോടി രൂപ മാത്രമാണ്. പിന്നെ എന്തിനാണ് ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാന്‍ ഇത്രയ്‌ക്കധികം തുക ചെലവഴിച്ചു? പ്രത്യേകിച്ച് ചെലവ് കണക്കാക്കുന്നതില്‍ പിശുക്കു കാണിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഇസ്രോ നടത്തിയത് ധൂര്‍ത്തല്ലേ?ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പക്ഷെ ഒരു കാര്യം അറിയുക. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ വളരെ വലുതാണ്. നാളെ നമ്മള്‍ ഒരു ഇന്ത്യക്കാരനെ ഇന്ത്യയില്‍ നിന്നുള്ള ഉപഗ്രഹത്തില്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കാന്‍ പോവുകയാണ്. അതാണ് ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി. ഇതിന് പരിചയസമ്പത്തുള്ള ഇന്ത്യക്കാരന്‍ വേണം. അതിനാവശ്യമായ അറിവുകള്‍ കൊണ്ടുവരാനാണ് ശുഭാംശു ശുക്ല പോയത്. ബഹിരാകാശയാത്ര നേരിട്ടനുഭവിച്ചതിന്റെ പരിചയസമ്പന്നതയും ബഹിരാകാശത്തെ ഭൂഗുരുത്വാകര്‍ഷണവും സ്വഭാവവും സംബന്ധിച്ച അറിവുകളും ഇന്ത്യയുടെ ജീവനുള്ള ആളെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന ഗഗന്‍ യാന്‍ ദൗത്യത്തിന് അത്യന്താപേക്ഷിതമാണ്. അമേരിക്കയുടെ ബരിഹാകാശദൗത്യത്തോടൊപ്പം ചേര്‍ന്ന് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് പോയി തിരിച്ചുവന്നപ്പോള്‍ ശുഭാംശു ശുക്ല കൊണ്ടുവന്നത് അമൂല്യമായ അറിവുകളാണ്. നാളത്തെ ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങള്‍ക്കുള്ള ഇന്ധനമാണത്.

ഇന്ത്യയുടെ മണ്ണില്‍ നിന്നും ശുഭാംശു ശുക്ല നാളെ ഇന്ത്യന്‍ ഉപഗ്രഹത്തില്‍ ബഹിരാകാശയാത്രയ്‌ക്ക് പുറപ്പെടുമ്പോള്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന കാര്യത്തിലും ആത്മനിര്‍ഭരത കൈവരിക്കും. നാളെ ഇന്ത്യ മനുഷ്യരെ ബരിഹാകാശത്തേക്ക് അയയ്‌ക്കുന്ന ഒരു വന്‍ശക്തിയായി മാറുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ആ വലിയ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇന്നത്തെ ഈ ഭാരിച്ച ചെലവുകള്‍ വഹിച്ചേ തീരും.

എന്താണ് ശുഭാംശു ശുക്ല ചെയ്തത്? അവര്‍ ഭൂമിയെ വലംവെച്ചു. ഭൂമിയുടെ പല ചിത്രങ്ങളും എടുത്തു. ശുക്ല ഏഴ് പരീക്ഷണങ്ങളാണ് ബഹിരാകാശത്ത് ഈ ദിവസങ്ങളില്‍ നടത്തിയത്. ഇന്ത്യയുടെ സ്പേസ് ഏജന്‍സിയായ ഇസ്രോ നടത്തിയ പരീക്ഷങ്ങളായിരുന്നു ഇവ. ബഹിരാകാശം എങ്ങിനെ ബയോളജിയെ ബാധിക്കുന്നു എന്നത് അറിയുന്നതായിരുന്നു ഒരു പരീക്ഷണം. അതുപോലെ ഭൂഗുരത്വാകര്‍ഷണത്തിന്റെ ഭാഗമായ മൈക്രോഗ്രാവിറ്റി എന്തെന്ന് പഠിക്കലായിരുന്നു മറ്റൊരു പരീക്ഷണം. ബഹിരാകാശത്ത് ശുഭാശു ശുക്ല ചെടികളും വിത്തുകളും വളര്‍ത്തി. ബഹിരാകാശത്ത് മനുഷ്യന്റെ മാംസപേശികള്‍ക്ക് എത്രത്തോളം ബലക്ഷയം ഉണ്ടാകും എന്ന് പഠിച്ചു. ബഹിരാകാശം എങ്ങിനെയാണ് നമ്മുടെ മാനസികാരോഗ്യത്തെയും വിജ്ഞാനമാര്‍ജ്ജിക്കാനുള്ള കഴിവിനെയും ബാധിക്കുന്നതെന്നും പഠിച്ചു. ഇതെല്ലാം ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് നിര്‍ണ്ണായകമായ വെളിച്ചം പകരും.

എന്താണ് ഇന്ത്യയുടെ ഗഗന്‍ യാന്‍ ദൗത്യം? ഇന്ത്യക്കാരായ ബഹിരാകാശയാത്രികരെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കുക. അവിടെ മൂന്ന് ദിവസം ഇന്ത്യ അയയ്‌ക്കുന്ന ബഹിരാകാശയാത്രികള്‍ ചെലവഴിക്കും. ഇന്നുവരെ ഈ നേട്ടം ഉണ്ടാക്കിയത് മൂന്ന് രാഷ്‌ട്രങ്ങള്‍ മാത്രമാണ്. അമേരിക്ക, റഷ്യ, ചൈന. നാലാമത്തെ സ്ഥാനത്ത് ഇടം പിടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന നാല് പേരില്‍ ഒരാള്‍ ശുഭാംശു ശുക്ലയാണ്. ബഹിരാകാശത്തെത്തുന്ന യാത്രികന് ശരീരത്തില്‍ നിന്നും തത്സമയം എത്ര മാംസപേശീനഷ്ടം ഉണ്ടാകും? അപ്രതീക്ഷിതമായി ബഹിരാകാശത്ത് എത്തുന്ന ബാക്ടീരിയകളോട് എങ്ങിനെ പ്രതികരിക്കണം? എന്തെങ്കിലും എമര്‍ജന്‍സി ബഹിരാകാശത്ത് ഉണ്ടായാന്‍ എങ്ങിനെ നേരിടണം? ബഹിരാകാശത്തിലെ ഉറക്കത്തിന്റെ ഗതിചക്രം എങ്ങിനെയായിരിക്കും? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് 600 കോടി ചെലവില്‍ ശുഭാംശു ശുക്ല കൊണ്ടുവന്നിരിക്കുന്നത്.

Tags: Axiom4Space dreamsISROScienceGaganyaanIndian astronautShubhanshu Shukla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.