ആലുവ : നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു. വടക്കേക്കര പൂയ്യപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണ (26)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പോലീസ് എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. വിവധ പോലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടയൽ തുടങ്ങി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
2024 ഡിസംബർ മുതൽ ജനുവരി 27 വരെ പെരുമ്പാവൂർ പുത്തൻവേലിക്കര, മുളവുകാട്, ഏറ്റുമാനൂർ, കടത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധികളിൽ 6 മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
വടക്കേക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ ബിജു, അസി. സബ്ബ് ഇൻസ്പെക്ടർ പി.എസ് സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ ടി.എക്സ് അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















