തൃശ്ശൂര്‍: ബന്ധുവിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഗോവയ്‌ക്ക് പുറപ്പെട്ടയാള്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തൃശ്ശൂര്‍ കൊടുങ്ങപാറേക്കാടന്‍ ബേബി തോമസിനെയാണ് (56) കാര്‍വാറിനു സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മറ്റത്തൂരില്‍ നിന്ന് പുറപ്പെട്ട ഇദ്‌ദേഹത്തിന് ഒപ്പം മക്കളും ബന്ധുക്കളും ഉണ്ടായിരുന്നെങ്കിലും മറ്റൊരു ബോഗിയിലായിരുന്നു. രാവിലെ ഗോവയില്‍ ഇറങ്ങാറായപ്പോള്‍ ബേബിയെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് മക്കള്‍ ഫോണിലേക്ക് വിളിച്ചു. എന്നാല്‍ റെയില്‍വേ പോലീസാണ് ഫോണ്‍ എടുത്തത് . അപ്പോഴാണ് ട്രെയിനില്‍ നിന്ന് വീണു മരിച്ച വിവരം അറിയുന്നത്. കുവൈത്തില്‍ നഴ്സായ ജാസ്മിന്‍ ആണ് ബേബിയുടെ ഭാര്യ . മക്കള്‍: എല്‍റോയ്, എറിക്.
















