കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി പ്രഖ്യാപിച്ച ധനസഹായം കൈമാറി. അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ചീഫ് എന്‍ജിനിയറാണ് മിഥുന്റെ അച്ഛനും അനിയനും കൈമാറിയത്.
നേരത്തേ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും കെ.എന്‍.ബാലഗോപാലും മിഥുന്റെ വീട്ടില്‍ എത്തി. നിറക്കകണ്ണുകളോടെ അച്ഛന്‍ മനു മന്ത്രിമാരോട് സങ്കടം പറഞ്ഞു.അപകടമുണ്ടായ സ്‌കൂളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.
മിഥുന്റെ സ്‌കൂളിലെ അധ്യാപകരും കുടുംബത്തെ കാണാനെത്തി. മന്ത്രിമാര്‍, എംപി, എംഎല്‍എ, മുന്‍മന്ത്രിമാര്‍, പൊതുപ്രവര്‍ത്തകര്‍, സധാരണക്കാര്‍ അങ്ങനെ നിരവധി പേരാണ് മിഥുന്റെ വീട്ടിലേക്ക് എത്തുന്നത്. വീട്ടുവളപ്പില്‍ മിഥുന്റെ സംസ്‌കാരത്തിനായി ഒരുക്കങ്ങള്‍ നടക്കുന്നു.
















