മുംബൈ : ‘ആപ് ജൈസ കോയി’ എന്ന ചിത്രത്തിലൂടെ നടൻ ആർ മാധവൻ ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. നടന്റെ ഫിറ്റ്നസിനെക്കുറിച്ചാണ് ആളുകൾ വളരെയധികം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ വർഷം മാധവൻ വളരെയധികം ഭാരം കുറച്ചതാണ് വാർത്തകളിൽ ഇടം നേടിയത്. വെറും 21 ദിവസം കൊണ്ട് അദ്ദേഹം തന്റെ ശരീരത്തിനെ കൊഴുപ്പിൽ നിന്നും അകറ്റി ഫിറ്റാക്കി മാറ്റി. ജിമ്മും വ്യായാമവുമില്ലാതെ ചില ശീലങ്ങൾ മാറ്റിയാണ് താൻ പൊണ്ണത്തടി കുറച്ചതെന്ന് ആർ മാധവൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ത്രീ ഇഡിയറ്റ്സ് താരം മാധവന്റെ ഭാരം കഴിഞ്ഞ വർഷമാധ്യം മുതൽ വളരെയധികം വർദ്ധിച്ചിരുന്നു. എന്നാൽ പിന്നീട് മാധവൻ വളരെ ഫിറ്റായി കാണപ്പെടുന്നു. വളരെ ലളിതമായ ഭക്ഷണക്രമം സ്വീകരിച്ചുകൊണ്ട്, ഒരു മാസത്തിനുള്ളിൽ അദ്ദേഹം ശരീരഭാരം കുറച്ചു. തടിച്ച രൂപത്തിലുള്ള മാധവൻ ഇപ്പോൾ വളരെ മെലിഞ്ഞാണിരിക്കുന്നത്.
ഇതിനായി അദ്ദേഹം ജിമ്മിൽ പോയിട്ടില്ല, ശരീരഭാരം കുറയ്‌ക്കാനുള്ള മരുന്നുകളൊന്നും കഴിച്ചിട്ടില്ല, കഠിനമായ വ്യായാമങ്ങൾ ചെയ്തിട്ടില്ല എന്നതാണ് പ്രത്യേകത. പകരം ലളിതവും സ്വാഭാവികവുമായ രീതിയിൽ ചില ശീലങ്ങൾ മാറ്റിയാണ് അദ്ദേഹം ശരീരഭാരം കുറച്ചത്.
ഇടവിട്ടുള്ള ഉപവാസം, വെള്ളം കുടിക്കുക, വൈകുന്നേരം 6.45 ന് അവസാന ഭക്ഷണം കഴിക്കുക, പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക, ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം വാരിവലിച്ച് ഭക്ഷണം കഴിക്കാതിരിക്കുക, ദീർഘനേരം നടക്കുക, രാത്രിയിൽ നന്നായി ഉറങ്ങുക തുടങ്ങിയ ശീലങ്ങൾ താൻ സ്വീകരിച്ചിട്ടുണ്ടെന്ന് ആർ. മാധവൻ പറയുന്നു.
ഉറക്കസമയത്തിന് 90 മിനിറ്റ് മുമ്പ് മുതൽ സ്‌ക്രീൻ സമയം ഇല്ല, ധാരാളം ജ്യൂസടക്കമുള്ള പാനീയങ്ങൾ, ധാരാളം പച്ച പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എളുപ്പത്തിൽ ദഹിക്കുന്നതും ആരോഗ്യകരവുമായ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പുറത്തുനിന്നുള്ള ഭക്ഷണവും സംസ്കരിച്ച ഭക്ഷണം പൂർണ്ണമായും നിർത്തുക തുടങ്ങിയ മാർഗങ്ങളാണ് അദ്ദേഹം സ്വീകരിച്ചതെന്നും കൂട്ടിച്ചേർത്തു.
















