കോട്ടയം: താഴത്തങ്ങാടി ഷീനാമന്‍സിലില്‍ മുഹമ്മദ് സാലിയെയും ഭാര്യ ഷീബ സാലിയെയും കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ബംഗളൂരുവില്‍ നിന്ന് കോട്ടയം വെസ്റ്റ്‌പോലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി മാലിപ്പറമ്പില്‍ മുഹമ്മദ് ബിലാല്‍ (27 ) ആണ് അറസ്റ്റിലായത്. 2020 ല്‍ നടന്ന കൊലപാതകത്തില്‍ ജില്ലാ കോടതിയില്‍ വിചാരണ നടക്കവെ മുഹമ്മദ് ബിലാല്‍ ഒളിവില്‍ പോവുകയായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുഹമ്മദ് ബിലാല്‍ ബംഗളൂരുവില്‍ ഉണ്ടെന്ന് അറിവു കിട്ടിയത്. തുടര്‍ന്ന് അവിടം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയും കണ്ടെത്തി
അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















