കോഴിക്കോട്: ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. രാത്രി 11 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം നാല് ജില്ലകളില്‍ അടുത്ത 3 മണിക്കൂര്‍ നേരം ചുവപ്പ് ജാഗ്രതയാണ്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് രാത്രി ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തൃശൂര്‍ ജില്ലയില്‍ അടുത്ത മൂന്നു മണിക്കൂറില്‍ ഓറഞ്ച് ജാഗ്രതയാണ്. ജില്ലയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
















