ഇടുക്കി : തൊടുപുഴയില്‍ പ്രസംഗത്തിനിടെ മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തൊടുപുഴ പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ നടന്ന പരിപാടിയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളിലാണ്
കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
എച്ച്ആര്‍ഡിഡിഎസ് ഇന്ത്യ തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പിസി ജോര്‍ജ് നടത്തിയ പരാര്‍ശങ്ങള്‍ക്ക് ജോര്‍ജിനെയും സന്നദ്ധസംഘടനയായ എച്ച്.ആര്‍.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അനീഷ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസെടുക്കാത്തതിനെ തുടര്‍ന്നാണ് അനീഷ് കാട്ടാക്കട കോടതിയിലെത്തിയത്.
















