കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിലായി. ആലപ്പുഴ തെക്കേക്കര കുറത്തിക്കാട് കളക്കാട്ട് വീട്ടില്‍ ദേവദത്തന്‍ (കണ്ണന്‍ – 21) ആണ് അറസ്റ്റിലായത്. ബാലിക പാമ്പാടിയില്‍ സ്‌കൂള്‍ ബസ് കാത്തുനില്‍ക്കവെ ബൈക്കില്‍ എത്തിയ പ്രതി നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും വഴിയാണ് തിരിച്ചറിയാനായത്. തുടര്‍ന്ന് പാമ്പാടി എസ്എച്ച്ഒ റിച്ചാഡ് വര്‍ഗീസിന്‌റെ നേതൃത്വത്തിലുള്ള സംഘം മാവേലിക്കരയിലെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പാമ്പാടി സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
















